പൊലീസ് മർദ്ദനങ്ങൾ ഒറ്റപ്പെട്ട സംഭവം:എം.എ.ബേബി

Sunday 14 September 2025 12:40 AM IST

ന്യൂഡൽഹി:കേരളത്തിലെ പൊലീസ് മർദ്ദനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി.പൊലീസിനെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തനായ മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്.സി.പി.എം നിയമിച്ച പൊലീസ് അല്ലെന്നും,സ്ഥിരം സംവിധാനമാണെന്നും എം.എ.ബേബി ഡൽഹിയിൽ പ്രതികരിച്ചു.പൊലീസിനെതിരായ ഒരു പരാതിയും സർക്കാർ മൂടിവച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്‌ണൻ പറഞ്ഞു.കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. സർക്കാരിനെ കളങ്കപ്പെടുത്താൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി.ജയരാജൻ.അതേസമയം,തൃശൂർ സി.പി.എമ്മിലെ ഓഡിയോ വിവാദത്തിൽ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്‌ണൻ പ്രതികരിച്ചു.ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. എ.സി.മൊയ്‌തീനെയും എം.കെ.കണ്ണനെയും കരിവാരി തേയ്‌ക്കാനാണ് ശ്രമമെന്നും കൂട്ടിച്ചേർത്തു.

കോ​ൺ​ഗ്ര​സ് മാ​ഫി​യ​യാ​യി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​∙​ ​സം​സ്ഥാ​ന​ത്തെ​ ​കോ​ൺ​ഗ്ര​സ് ​വ​ലി​യ​ ​മാ​ഫി​യ​യാ​യി​ ​രൂ​പ​പ്പെ​ട്ടെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​കൊ​ല​പാ​ത​കം,​ ​ആ​ത്മ​ഹ​ത്യ​ ​പ്രേ​ര​ണ,​ ​പ​ര​സ്യ​മാ​യ​ ​അ​ക്ര​മ​ ​സം​ഭ​വ​ങ്ങ​ൾ,​ ​ഗ​ർ​ഭ​ഛി​ദ്രം​ ​എ​ന്നി​വ​യൊ​ക്കെ​യാ​ണ് ​അ​വി​ടെ​ ​ന​ട​ക്കു​ന്ന​ത്.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ആ​ഭ്യ​ന്ത​ര​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​സാ​മൂ​ഹി​ക​ ​പ്ര​ശ്‌​ന​മാ​യി​ ​മാ​റി​യെ​ന്ന് ​മ​ന്ത്രി​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

സ്വ​ന്തം​ ​പാ​ർ​ട്ടി​ക്കാ​രു​ടെ​ ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ ​പ്ര​സ്ഥാ​ന​മാ​യി​ ​തീ​ർ​ന്നു​ ​കോ​ൺ​ഗ്ര​സ്.​ ​ഗ്രൂ​പ്പ് ​പോ​രി​ൽ​ ​വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളു​ടെ​ ​ആ​ത്മ​ഹ​ത്യ​ക​ൾ​ ​കൂ​ടി​ ​വ​രി​ക​യാ​ണ്.​ ​ലൈം​ഗി​കാ​തി​ക്ര​മ​ ​പ​രാ​തി​ ​നേ​രി​ടു​ന്ന​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​അ​ട​ക്ക​മു​ള്ള​വ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള​ ​വെ​പ്രാ​ള​ത്തി​ലാ​ണ് ​നേ​താ​ക്ക​ൾ.​ ​