കെ.എസ്.യു മാർച്ചിൽ സംഘർഷം : നാലോളം പേർക്ക് പരിക്ക്

Sunday 14 September 2025 12:00 AM IST

വടക്കാഞ്ചേരി: വിദ്യാർത്ഥികളെ മുഖം മൂടിയണിയിച്ച് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, കെ.അജിത് കുമാർ, പി.എൻ.വൈശാഖ് എന്നിവരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സമരത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

പ്രതിഷേധ പ്രകടനമായെത്തിയ പ്രവർത്തകരെ മാരിയമ്മൻ കോവിലിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥിതി നിയന്ത്രണാതീതമായപ്പോൾ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ഹാക്‌സോ ബ്‌ളേഡ് ഉപയോഗിച്ച് ബാരിക്കേഡുകളുടെ കയർ മുറിച്ച് പ്രവർത്തകർ മുന്നോട്ടുപോകാൻ ശ്രമിച്ചതോടെ രണ്ട് തവണ കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസ് ബസിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു. എസ്.എച്ച്.ഒയുടെ പട്ടാമ്പിയിലെ വീട്ടിലേക്കും മാർച്ച് നടത്തിയിരുന്നു. തിങ്കളാഴ്ച ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണ്ടും മാർച്ച് നടത്തും.

മ​ക​ൻ​ ​തെ​റ്റ് ​ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഗ​ണേ​ഷി​ന്റെ​ ​പി​താ​വ്

വ​ട​ക്കാ​ഞ്ചേ​രി​:​ ​'​ഒ​രു​ ​തെ​റ്റും​ ​അ​വ​ൻ​ ​ചെ​യ്തി​ട്ടി​ല്ല​ ​എ​ന്ന് ​എ​ല്ലാ​വ​ർ​ക്കും​ ​ഉ​റ​പ്പു​ണ്ട്.​ ​എ​ന്നി​ട്ടും​ ​എ​ന്റെ​ ​മ​ക​നെ​ ​കൊ​ടും​ ​ക്രി​മി​ന​ലി​നെ​യും​ ​തീ​വ്ര​വാ​ദി​യെ​യും​ ​പോ​ലെ​ ​കാ​ണേ​ണ്ടി​ ​വ​ന്നു...​'​'​ ​വ​ട​ക്കാ​ഞ്ചേ​രി​ ​സി.​ഐ​ ​ഷാ​ജ​ഹാ​ൻ,​ ​ക​റു​ത്ത​ ​തു​ണി​കൊ​ണ്ട് ​ത​ല​മൂ​ടി​ ​മ​ക​ൻ​ ​ഗ​ണേ​ഷ് ​ആ​റ്റൂ​രി​നെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​തി​നെ​ ​കു​റി​ച്ച് ​അ​ച്ഛ​ൻ​ ​ഗോ​വി​ന്ദ​ൻ​കു​ട്ടി​ ​നാ​യ​ർ​ ​നി​റ​ക​ണ്ണു​ക​ളോ​ടെ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു. ഒ​രു​ ​മ​ക്ക​ളെ​യും​ ​മാ​താ​പി​താ​ക്ക​ൾ​ ​ഇ​ത്ത​ര​ത്തി​ൽ​ ​കാ​ണാ​ൻ​ ​ആ​ഗ്ര​ഹി​ക്കി​ല്ല.​ ​അ​വ​ന്റെ​ ​ത​ല​യി​ൽ​ ​നി​ന്ന് ​ആ​ ​ക​റു​ത്ത​ ​തു​ണി​ ​മാ​റ്റ​രു​ത്.​ ​കോ​ട​തി​ ​കാ​ണ​ട്ടെ,​ ​ജ​ന​ങ്ങ​ൾ​ ​കാ​ണ​ട്ടെ​-​ ​ഗോ​വി​ന്ദ​ൻ​ ​കു​ട്ടി​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ത്തി​നു​ ​ശേ​ഷം​ ​സി.​ഐ​ ​ഷാ​ജ​ഹാ​നെ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ലേ​ക്ക് ​വി​ളി​പ്പി​ച്ചി​രു​ന്നു.​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കി​ ​പ്ര​തി​ഷേ​ധം​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്തു.​ ​തി​ങ്ക​ളാ​ഴ്ച​ ​ഷാ​ജ​ഹാ​നോ​ട് ​നേ​രി​ട്ട് ​ഹാ​ജ​രാ​വാ​നും​ ​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ഡി.​ഐ.​ജി​ ​ഓ​ഫീ​സി​ലേ​ക്ക് ​മു​ഖം മൂ​ടി​യ​ണി​ഞ്ഞ് ​മാ​ർ​ച്ച്

തൃ​ശൂ​ർ​:​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ൽ​ ​കെ.​എ​സ്.​യു,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​ന​ട​പ​ടി​യി​ലും​ ​കെ.​എ​സ്.​യു​ ​നേ​താ​ക്ക​ളെ​ ​മു​ഖം​ ​മൂ​ടി​യ​ണി​യി​ച്ച് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​തി​ലും​ ​പ്ര​തി​ഷേ​ധി​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മു​ഖം​ ​മൂ​ടി​യ​ണി​ഞ്ഞ് ​ഡി.​ഐ.​ജി​ ​ഓ​ഫീ​സി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തി.​ ​ഓ​ഫീ​സി​ന് ​മു​മ്പി​ൽ​ ​കു​ത്തി​യി​രു​ന്ന് ​സ​മ​രം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​മു​ഖം​ ​മൂ​ടി​ ​ക്രി​മി​ന​ലു​ക​ളാ​യ​ ​പൊ​ലീ​സു​ക​ൾ​ക്ക് ​അ​ണി​യി​ച്ച് ​കൊ​ടു​ക്കാ​ൻ​ ​ഡി.​ഐ.​ജി​ക്ക് ​സ​മ​ർ​പ്പി​ച്ചു.​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശോ​ഭ​ ​സു​ബി​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഹ​രീ​ഷ് ​മോ​ഹ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

പൊ​ലീ​സ് ​ന​ട​പ​ടി അ​പ​രി​ഷ്‌​കൃ​തം: സ​ണ്ണി​ ​ജോ​സ​ഫ്

തൃ​ശൂ​ർ​:​ ​കെ.​എ​സ്.​യു​ ​നേ​താ​ക്ക​ളെ​ ​ക​റു​ത്ത​ ​തു​ണി​ ​മു​ഖ​ത്ത​ണി​യി​ച്ചും​ ​കൈ​യ്യാ​മം​ ​വ​ച്ചും​ ​കോ​ട​തി​യി​ലും​ ​ജ​യി​ലി​ലും​ ​കൊ​ണ്ടു​പോ​യ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പൊ​ലീ​സി​ന്റെ​ ​ന​ട​പ​ടി​ ​പ​രി​ഷ്‌​കൃ​ത​ ​സ​മൂ​ഹ​ത്തി​ന് ​ചേ​ർ​ന്ന​ത​ല്ലെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ്. റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​കെ.​എ​സ്.​യു​ ​നേ​താ​ക്ക​ളാ​യ​ ​ഗ​ണേ​ഷ് ​ആ​റ്റൂ​ർ,​ ​അ​ൽ​ ​അ​മീ​ൻ,​ ​അ​സ്ലം​ ​എ​ന്നി​വ​രെ​ ​വി​യ്യൂ​ർ​ ​സ​ബ് ​ജ​യി​ലി​ലും​ ​പൊ​ലീ​സി​ന്റെ​ ​നി​യ​മ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​സ​മ​രം​ ​ചെ​യ്ത​തി​ന്റെ​ ​പേ​രി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യ​പ്പെ​ട്ട​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ലോ​ഷ്യ​സ് ​സേ​വ്യ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​എ​രു​മ​പ്പെ​ട്ടി​ ​പൊ​ലീ​സ് ​സ​റ്റേ​ഷ​നി​ലും​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​സി.​പി.​എ​മ്മി​ന്റെ​ ​പ്രീ​തി​ക്കാ​യാ​ണ് ​പൊ​ലീ​സ് ​ഇ​ത്ത​ര​ത്തി​ൽ​ ​പെ​രു​മാ​റി​യ​ത്.​ ​കി​രാ​ത​വും​ ​നി​യ​മ​വി​രു​ദ്ധ​വു​മാ​യ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പൊ​ലീ​സി​ന്റെ​ ​ന​ട​പ​ടി​ ​കോ​ട​തി​ ​ത​ന്നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ക​യും​ ​ഷോ​ക്കോ​സ് ​നോ​ട്ടീ​സ് ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ ​പൊ​ലീ​സി​ന്റെ​ ​ച​ട്ട​ലം​ഘ​ന​ത്തെ​ ​കു​റി​ച്ച് ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​വി​ശ​ദീ​ക​രി​ക്ക​ണം.​ ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ​ ​പൊ​ലീ​സി​നെ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​പൊ​ലീ​സി​ന്റെ​ ​നി​യ​മ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.