പൊലീസിലെ കുഴപ്പക്കാർ ചെവിയിൽ നുള്ളിക്കോ:വി.ഡി.സതീശൻ

Sunday 14 September 2025 12:00 AM IST

കൊച്ചി: വൃത്തികേട് കാട്ടുന്ന ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.എസ്.യു നേതാക്കളെ കൈയാമം വച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിക്കെതിരെ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.യു നേതാക്കൾ തീവ്രവാദികളോ കൊടുംകുറ്റവാളികളോ ആണോ. രാജാവിനേക്കാൾ രാജഭക്തികാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ട്. എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്നവരാണ് ഈ ഉദ്യോഗസ്ഥർ.അവർക്ക് പാർട്ടി സംരക്ഷണം നൽകുന്നതു കൊണ്ടാണ് നേതാക്കളുടെ ആവശ്യ പ്രകാരം കെ.എസ്.യുക്കാരെ കള്ളക്കേസിൽ കുടുക്കി തീവ്രവാദികളെപ്പോലെ കോടതിയിൽ ഹാജരാക്കിയത്. രാജഭക്തി കാട്ടുന്ന ഉദ്യോഗസ്ഥർ ചെവിയിൽ നുള്ളിക്കോ. പണ്ടൊക്കെ എല്ലാം പൊറുക്കുമായിരുന്നു. മുഖ്യമന്ത്രി ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തലപൂഴ്ത്തി നിൽക്കുകയാണ്. ഭരണാധികാരിക്ക് ചേർന്നതല്ല ഈ മൗനം. മുഖ്യമന്ത്രിക്ക് സംസാരിക്കാൻ ഭയവും പേടിയുമാണ്. കേട്ടുകേൾവിയില്ലാത്ത വൃത്തികേടുകളും അരാജകത്വവും അതിക്രമങ്ങളുമാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ പൊലീസിനെ തീവ്രവാദികളെപ്പോലെ മുഖ്യമന്ത്രി മാറ്റിയെന്നും സതീശൻ പറഞ്ഞു.

പൊ​ലീ​സി​ന് ​ഭ്രാ​ന്ത് പി​ടി​ച്ചു​:​ ​ചെ​ന്നി​ത്തല

കൊ​ച്ചി​:​ ​കേ​ര​ള​ ​പൊ​ലീ​സി​ന് ​ഭ്രാ​ന്ത് ​പി​ടി​ച്ച​തി​ന് ​തെ​ളി​വാ​ണ് ​കെ.​എ​സ്‌.​യു​ ​നേ​താ​ക്ക​ളെ​ ​മു​ഖം​ ​മൂ​ടി​യി​ട്ട് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​തെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ഒ​രു​ ​കാ​ല​ത്ത് ​സ്കോ​ട്ട്ല​ൻ​ഡ് ​യാ​ർ​ഡി​നോ​ട് ​താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​ ​കേ​ര​ള​ ​പൊ​ലീ​സ് ​ജ​ന​വി​രു​ദ്ധ​ ​പ്ര​സ്ഥാ​ന​മാ​യി​ ​മാ​റി.​ ​പൊ​ലീ​സ് ​അ​തി​ക്ര​മ​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​അ​തി​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​മു​ണ്ടാ​കും. തൃ​ശൂ​രി​ൽ​ ​ക​പ്പ​ല​ണ്ടി​ ​വി​റ്റു​ന​ട​ന്ന​യാ​ൾ​ ​കോ​ടീ​ശ്വ​ര​നാ​യ​ത് ​സി.​പി.​എ​മ്മി​ലൂ​ടെ​യാ​ണെ​ന്ന് ​പ​റ​ഞ്ഞ​ത് ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​ണ്.​ ​ആ​ ​പാ​ർ​ട്ടി​യി​ലെ​ ​അ​ഴി​മ​തി​യു​ടെ​ ​ഒ​ര​റ്റം​ ​മാ​ത്ര​മാ​ണി​ത്.​ ​തൃ​ശൂ​ർ​ ​ജി​ല്ല​യി​ലെ​ ​ഇ​വ​രു​ടെ​ ​അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണം​ ​വേ​ണം.​അ​യ്യ​പ്പ​ ​സം​ഗ​മം,​ ​ന്യൂ​ന​പ​ക്ഷ​സം​ഗ​മം​ ​തു​ട​ങ്ങി​യ​ ​പ​ല​ ​പേ​രു​ക​ളി​ലു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​വ​ർ​ഗീ​യ​ ​അ​ജ​ൻ​ഡ​ ​അ​പ​ക​ട​ക​ര​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഇ​ടി​മു​റി​യി​ലെ​ ​അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ടാ​ൻ​ ​സി.​പി.​ഐ​യും​ ​ചേ​ര​ണം​:​ ​എം.​എം.​ഹ​സൻ

തൃ​ശൂ​ർ​:​ ​ഇ​ടി​മു​റി​യി​ലെ​ ​അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​ ​കോ​ൺ​ഗ്ര​സ് ​പോ​രാ​ട്ട​ത്തി​നൊ​പ്പം​ ​സി.​പി.​ഐ​യും​ ​ചേ​ര​ണ​മെ​ന്ന് ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​എം.​ഹ​സ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​പൊ​ലീ​സ് ​മ​ർ​ദ്ദ​ന​ത്തി​ന് ​ഇ​ര​യാ​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ചൊ​വ്വ​ന്നൂ​ർ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​വി.​എ​സ്.​സു​ജി​ത്തി​നെ​ ​അ​ദ്ദേ​ഹം​ ​വീ​ട്ടി​ലെ​ത്തി​ ​സ​ന്ദ​ർ​ശി​ച്ചു.​തി​ങ്ക​ളാ​ഴ്ച​ ​വി​വാ​ഹി​ത​നാ​കു​ന്ന​ ​സു​ജി​ത്തി​നും​ ​സ​ഹ​ധ​ർ​മ്മി​ണി​ ​തൃ​ഷ്ണ​യ്ക്കും​ ​വി​വാ​ഹ​ ​സ​മ്മാ​നം​ ​കൈ​മാ​റി.​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​ജോ​ൺ​ ​ഡാ​നി​യ​ൽ,​ഡി.​സി.​സി​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​സി​ജോ​ ​ക​ട​വി​ൽ,​സി.​ഐ​ ​ഇ​റ്റി​മാ​ത്യു,​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​ർ​ ​ലെ​ബീ​ബ് ​ഹ​സ​ൻ,​വ​ർ​ഗീ​സ് ​ചൊ​വ്വ​ന്നൂ​ർ​ ​എ​ന്നി​വ​ർ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ ​പി​ന്നിൽ

ക​ഴി​ഞ്ഞ​മാ​സം​ 18​ന് ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​ക്ക​ളാ​യ​ ​ആ​ദി​ത്യ​ൻ,​ ​എ​ൽ​ദോ​സ് ​എ​ന്നി​വ​രെ​ ​മു​ള്ളൂ​ർ​ക്ക​ര​ ​റെ​യി​ൽ​വെ​ ​ഗേ​റ്റ് ​പ​രി​സ​ര​ത്ത് ​ആ​ക്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​രെ​ ​മു​ഖം​മൂ​ടി​യും​ ​കൈ​വി​ല​ങ്ങും​ ​അ​ണി​യി​ച്ചാ​ണ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ത്.​ ​ഇ​തി​നെ​തി​രെ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​എ​സ്.​എ​ച്ച്.​ഒ​ ​ഷാ​ജ​ഹാ​ന് ​ജു​ഡി​ഷ്യ​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി​ ​ഷോ​ക്കോ​സ് ​നോ​ട്ടീ​സ് ​ന​ൽ​കി. കെ.​എ​സ്.​യു​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ആ​റ്റൂ​ർ​ ​ഇ​റ​ങ്ങോ​ട​ത്ത് ​ഗ​ണേ​ഷ് ​കു​മാ​ർ​ ​(23​),​ ​വാ​ഴ​ക്കോ​ട് ​വ​ള​വ് ​കു​റു​പ്പം​തൊ​ടി​യി​ൽ​ ​അ​ൽ​ ​അ​മീ​ൻ​ ​(23​),​ ​വാ​ഴ​ക്കോ​ട് ​കോ​ലോ​ത്തു​കു​ളം​ ​മു​ഹ​മ്മ​ദ് ​അ​സ്‌​ലം​ ​(22​)​ ​എ​ന്നി​വ​രെ​യാ​ണ് ​മു​ഖം​മൂ​ടി​യും​ ​വി​ല​ങ്ങും​ ​അ​ണി​യി​ച്ച് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ത്.