പരിശീലനത്തിലൂടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാം

Sunday 14 September 2025 1:44 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പരിശീലനം ലഭിച്ച സ്ഥാനാർത്ഥിയാകാൻ അവസരം. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റയ്‌നബിൾ ഡെവലപ്പ്മെന്റ് ആൻഡ് ഗവേണൻസും (ISDG) കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള സിവിൽ സൊസൈറ്റിയുടെയും ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നോഡൽ ഓഫീസിന്റെയും സഹകരണത്തോടെയാണ് പരിശീലനം. ആദ്യപരിശീലനം 30, ഒക്ടോബർ ഒന്ന് തീയതികളിൽ വഴുതക്കാട് പ്രവർത്തിക്കുന്ന ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നോഡൽ ഓഫീസിൽ നടക്കും. സ്ഥാനാർത്ഥിയാകുമ്പോൾ തന്നെ ജനപ്രതിനിധിയുടെ അവകാശം, അധികാരം, ചുമതല, ഉത്തരവാദിത്വം എന്നിവ അറിയുകയും എങ്ങനെ ഒരു സ്ഥാനാർത്ഥി ആയാൽ വിജയിക്കാം എന്നിവയെല്ലാമാണ് പരിശീലന പരിപാടിയെന്ന് സംഘാടകരായ ജോൺ ജോസഫ്, അരവിന്ദാക്ഷൻ പിള്ള എന്നിവർ അറിയിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദും സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8301870991, 9447985796.