ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആദരം
Sunday 14 September 2025 12:54 AM IST
തിരുവനന്തപുരം: ദേശീയതലത്തിൽ മികവു തെളിയിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 'മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ്' നൽകി സർക്കാർ ആദരിക്കുന്നു. 'എക്സലൻഷ്യ' പരിപാടി നാളെ ഉച്ചക്ക് 2.30ന് ടാഗോർ തീയേറ്ററിൽ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. നാക്,എൻ.ഐ.ആർ.എഫ്, കെ.ഐ.ആർ.എഫ് റാങ്കിംഗിൽ മുന്നിലെത്തിയ 145 സ്ഥാപനങ്ങൾക്കാണ് പുരസ്കാരം നൽകുക. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമിള മേരി ജോസഫ് അദ്ധ്യക്ഷയാവും. ബംഗളൂരു നാക്കിലെ അഡ്വൈസർ ഡോ. ദേവേന്ദർ കാവഡേ മുഖ്യപ്രഭാഷണം നടത്തും.