പഠന ശിബിരത്തിന് തുടക്കം

Sunday 14 September 2025 12:25 AM IST

കൊട്ടാരക്കര: ശാന്തിഗിരി ആശ്രമം കൊട്ടാരക്കര യൂണിറ്റിൽ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ യൂണിറ്റുകളുടെ സാംസ്കാരിക സംഘടനകളുടെ പഠന ശിബിരത്തിന് തുടക്കമായി. സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും പ്രവർത്തനരീതിയും നൽകുന്നതിന് പഠന ശിബിരം ഉപകാരപ്രദമാകണമെന്ന് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എം.പി.പ്രമോദ്, കെ.രമണൻ, ശാന്തിഗിരി മാതൃമണ്ഡലം അസി. ജനറൽ കൺവീനർ ഡോ. ശ്രീകുമാരി സെൻ, ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ജഗത് രൂപൻ ജ്ഞാതപസ്വി, ജനനി രേണരൂപ ജ്ഞാന തപസ്വിനി, ജനനി നിത്യരൂപ ജ്ഞാനതപസ്വിനി, സ്വാമി നിത്യചൈതന്യൻ ജ്ഞാന തപസ്വി, ബ്രഹ്മചാരി രാജേഷ്, എന്നിവർ പങ്കെടുത്തു.