ചിത്രപ്രദർശനവും പുസ്തക പ്രകാശനവും

Sunday 14 September 2025 12:27 AM IST

കൊല്ലം: ചിത്രകാരനും ശില്പിയുമായ കെ.വി.ജ്യോതിലാലിന്റെ ചിത്രപ്രദർശനവും മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും 17ന് ആശ്രാമം 8 പോയിന്റ് ആർട് ഗാലറിയിൽ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ 'ദൈവദശക'ത്തിന്റെ ആത്മസത്തയും സാരാംശവും ഉൾക്കൊണ്ടുള്ള പന്ത്രണ്ട് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിക്കുക. ഉച്ചയ്ക്ക് 2ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എ.റഹീംകുട്ടി അദ്ധ്യക്ഷനാകും. ഗുരുകടാക്ഷം പുസ്തകം ഡോ.മുഞ്ഞിനാട് പത്മകുമാറും 'വാതായനം' പുസ്തകം ഉമയനല്ലൂർ കുഞ്ഞുകൃഷ്ണ പിള്ളയും 'ആർക്കും വായിക്കാം പഠിക്കാം' പുസ്തകം ഡോ. എം.എസ്.നൗഫലും പ്രകാശനം ചെയ്യും. എസ്.അജയകുമാർ, വി.ടി.കുരീപ്പുഴ, ചവറ ബഞ്ചമിൻ, കൊല്ലം ശേഖർ, സ്റ്റാൻലി മങ്ങാട് തുടങ്ങിയവർ സംസാരിക്കും. കവിയരങ്ങും നടക്കും. പത്രസമ്മേളനത്തിൽ എ.റഹീംകുട്ടി, കെ.വി.ജ്യോതിലാൽ, ചവറ ബഞ്ചമിൻ, കൊല്ലം ശേഖർ, അപ്സര ശശികുമാർ എന്നിവർ പങ്കെടുത്തു.