ശിവഗിരിയിൽ നവരാത്രി ആഘോഷം 22 മുതൽ
Sunday 14 September 2025 1:27 AM IST
ശിവഗിരി : നവരാത്രി ആഘോഷങ്ങൾക്ക് ശിവഗിരി മഠത്തിൽ 22ന് തുടക്കം കുറിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ കലാപ്രതിഭകളും ഗുരുദേവ പ്രസ്ഥാനങ്ങളും മറ്റു സാംസ്കാരിക സംഘടനകളും പരിപാടികൾ അവതരിപ്പിക്കുന്നതിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഗുരുദേവ ഭജൻസ്, ചിന്തുപാട്ട്, ഭക്തിഗാന സദസ്, തിരുവാതിര, കോൽക്കളി, നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി, കഥാപ്രസംഗം, ശ്രീശാരദാ സ്തുതി ഗീതങ്ങൾ , ഭരതനാട്യം, നാടൻ പാട്ട്, സംഗീതാർച്ചന തുടങ്ങി വിവിധ കലാപരിപാടികൾ ഉണ്ടാകും.