വെൽനെസ് പ്രോഗ്രാം

Sunday 14 September 2025 12:27 AM IST

തൊടിയൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കരുനാഗപ്പള്ളി, കണ്ണനല്ലൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ പാത്ത് - വേ സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ് കോളേജുകൾ, അംഗീകാരമുള്ള സംഘടനകൾ, മഹല്ല്, ചർച്ച് കമ്മിറ്റികൾ, വഖഫ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. 35 പേരിൽ കുറയാത്ത ക്ലാസിൽ പങ്കെടുക്കാൻ തയ്യാറുള്ള വിവാഹിതരും അവിവാഹിതരുമായ യുവജനതയുടെ പട്ടിക അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജില്ലയിലെ അപേക്ഷകൾ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളായ കരുനാഗപ്പള്ളി, കണ്ണനല്ലൂർ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർക്ക് 25നകം സമർപ്പിക്കണം. ഫോൺ: 9447428351,9447586880.