ചിത്രരചന മത്സരം
Sunday 14 September 2025 12:29 AM IST
അടൂർ : ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ, ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചന മത്സരം ആർട്ടിസ്റ്റ് ബാബു ചിത്രകല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ മഹേഷ് അനന്തകൃഷ്ണൻ, ഉപദേശകസമിതി പ്രസിഡന്റ് അഡ്വ.പ്രദീപ് കുമാർ, സെക്രട്ടറി സുബി അജിത്, മണ്ഡൽ ആഘോഷ പ്രമുഖ് ആർ.സജു കുമാർ, ടൗൺ ആഘോഷ പ്രമുഖ് മഹേഷ് കൃഷ്ണൻ, സി ടി അജിത് കുമാർ, ജിനു ആർ, ശൈലേഷ് കുമാർ എന്നിവർ പങ്കെടുത്തു. മത്സരയിനമല്ലാതെ മുതിർന്നവരുടെ ചിത്രരചന ഉണ്ടായിരുന്നു.