പച്ചക്കറി വില താഴേക്ക്

Sunday 14 September 2025 12:29 AM IST

കൊല്ലം: ഓണം കഴിഞ്ഞതോടെ അടുക്കളയ്ക്ക് ആശ്വാസം പകർന്ന് വിപണിയിൽ പച്ചക്കറി വില താഴേക്ക്. പ്രധാന ഇനങ്ങൾക്കെല്ലാം കഴിഞ്ഞയാഴ്ച വില കാര്യമായി ഉയർന്നിരുന്നെങ്കിലും നിലവിൽ കുറവാണ്. അയൽ സംസ്ഥാനങ്ങളിൽ ഉല്പാദനം കൂടിയതിനാൽ ആവശ്യത്തിലധികം പച്ചക്കറി വിപണിയിലെത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

നാടൻ പച്ചക്കറികളും സുലഭമായതോടെ വില കുറഞ്ഞിട്ടും വാങ്ങാൻ ആളില്ലെന്ന് കച്ചവടക്കാർ പറയുന്നു. സവാളയുടെയും കിഴങ്ങിന്റെയും വില പകുതിയിൽ താഴെയായി. ബീറ്റ്റൂട്ട്, മുളക്, മത്തൻ എന്നിവയ്ക്കും വില ഇടിഞ്ഞു. കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസൂർ, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേയ്ക്ക് പച്ചക്കറി എത്തുന്നത്. ഓണക്കാലം കഴിയുന്നതോടെ വില കുറയുന്നത് പതിവാണെങ്കിലും ആവശ്യക്കാർ എത്താത്തതിന്റെ ആശങ്കയിലാണ് വ്യാപാരികൾ.

ഇനം (മൊത്തവില, ചില്ലറവില, കഴിഞ്ഞയാഴ്ച)

വെള്ളരി ₹ 20-25-40

മത്തൻ ₹ 30- 35-40

വെണ്ട ₹ 27-32- 60

മുളക് ₹ 55-60- 70

സവാള ₹ 22-30-25

ഇഞ്ചി ₹ 60-65

തക്കാളി ₹ -30-35-40

ഉരുളക്കിഴങ്ങ് ₹ 30-40-40

ബീറ്റ്റൂട്ട് ₹ 30-36-40

വഴുതന ₹55-60-70

പച്ചക്കറി ആവശ്യത്തിലധികം എത്തുന്നുണ്ട്. എന്നാൽ വാങ്ങാൻ ആളില്ല. ഹോട്ടലുകൾ മാത്രമാണ് നിലവിൽ പച്ചക്കറി കൂടുതലായും വാങ്ങുന്നത്.

പച്ചക്കറി വ്യാപാരി, ചിന്നക്കട