സാമ്പത്തിക സാക്ഷരത
Sunday 14 September 2025 12:38 AM IST
പത്തനംതിട്ട : ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തിൽ കോന്നി ശബരി ബാലിക സദനത്തിൽ സാമ്പത്തിക സാക്ഷരത എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസ് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശബരി സേവാസമിതി പ്രസിഡന്റ് പി.എസ്.സോമൻ അദ്ധ്യക്ഷതവഹിച്ചു. ഡി.എച്ച്.ഇ.ഡബ്ല്യു ജൻഡർ സ്‌പെഷ്യലിസ്റ്റ് എ.എം.അനുഷ വിഷയാവതരണം നടത്തി. റിസോഴ്‌സ് പേഴ്‌സൺ ഗൗതം കൃഷ്ണ, യു.ജ്യോതിഷ് കുമാർ എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.ആർ.ലതാകുമാരി, ജില്ലാ കോർഡിനേറ്റർ എസ്.ശുഭശ്രീ തുടങ്ങിയവർ പങ്കെടുത്തു.