അർബൻ കോൺക്ലേവ് , നഗരനയം രൂപീകരിക്കും

Sunday 14 September 2025 2:49 AM IST

കൊച്ചി: രണ്ടു ദിവസങ്ങളിലായി നടന്ന അർബൻ കോൺക്ലേവിൽ ഉയർന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് കരട് നഗരനയം രൂപീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെ അടുത്ത 25 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിൽ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പാക്കും.

കിലയും ബ്രസൽസ് ആസ്ഥാനമായ യു.എൻ യൂണിവേഴ്‌സിറ്റിയുടെ ഗവേഷണ സ്ഥാപനമായ ക്രിസയും തമ്മിൽ സഹകരണത്തിനുള്ള താത്പര്യപത്രം ഒപ്പുവച്ചു. രാജ്യത്താദ്യമായി നഗര തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കൽ, ഓരോ നഗരത്തിനും ഓരോ ബിസിനസ് ഡെവലപ്മെന്റ് കൗൺസിൽ, നഗര തദ്ദേശസ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് തുടങ്ങി 300 നിർദ്ദേശങ്ങൾ കോൺക്ലേവിൽ ഉയർന്നെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുജന പങ്കാളിത്തം

ഉൾപ്പെടെ നിർദ്ദേശം

അഞ്ച് സാമ്പത്തിക വളർച്ചാ ഹബ്ബുകളെ കേന്ദ്രമാക്കി നഗരവികസനം

വസ്തുതാധിഷ്ഠിത നഗരഭരണ സംവിധാനം

രണ്ടുവർഷത്തിനുള്ളിൽ അർബൻ ഒബ്സർവേറ്ററികൾ

തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം

മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് അതോറിട്ടി

ഡിജിറ്റൈസേഷനിലൂടെ തനതു നികുതി വർദ്ധിപ്പിക്കൽ

നഗരവിഭവ സമാഹരണത്തിൽ പ്രവാസി മലയാളികളുടെ പങ്ക്

സഹകരണമേഖലയെ നഗരവികസനത്തിന് പ്രയോജനപ്പെടുത്തൽ

 പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നഗരസൗന്ദര്യവത്കരണം