തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എട്ട് ബില്ലുകൾ നിയമസഭയിലേക്ക്

Sunday 14 September 2025 2:50 AM IST

തിരുവനന്തപുരം:പട്ടയഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്ന നിയമം നടപ്പാക്കിയതിന് പിന്നാലെ ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ പരിഹാരങ്ങൾ ലക്ഷ്യമിട്ടുള്ള എട്ടുബില്ലുകൾ വരുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാൻ ഇന്നലെ കൂടിയ മന്ത്രിസഭായോഗം അനുമതി നൽകി.

കേന്ദ്രനിയമങ്ങൾ കൂടി മാറ്റിയാൽ മാത്രം നടപ്പാക്കാനാകുന്ന നിയമങ്ങളാണിവയിൽ ചിലതെങ്കിലും സംസ്ഥാനസർക്കാർ ഇതിന് മുൻകൈയെടുത്തെന്ന് വരുത്തിത്തീർക്കാൻ ബില്ലവതരണത്തിലൂടെ കഴിയുമെന്നതാണ് രാഷ്ട്രീയ നേട്ടം.നിയമസഭാതിരഞ്ഞെടുപ്പിനും തദ്ദേശതിരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം.

മനുഷ്യരെ ആക്രമിക്കുന്ന ആന,കടുവ,പുലി എന്നിവയെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് കിട്ടാനും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാനും ഇറച്ചികഴിക്കാനും അനുമതി നൽകുന്ന വനംവന്യജീവി സംരക്ഷണനിയമഭേദഗതി,സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ചുവിറ്റ് പണം വാങ്ങാൻ അനുമതി നൽകുന്ന വനനിയമഭേദഗതി,ഒരുവീട് മാത്രമുള്ളവരെ ജപ്തിയിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമനിർമ്മാണം,കയർതൊഴിലാളിക്ഷേമനിധിയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള നിയമഭേദഗതി, 2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബിൽ,

ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഹൈക്കോടതി വിധിയെ മറികടക്കാനായി മുനിസിപ്പൽ ആക്ടിലും പഞ്ചായത്ത്ആക്ടിലും ഭേദഗതി വരുത്തിക്കൊണ്ടുള്ള രണ്ട് ബില്ലുകൾ,ഡിജിറ്റൽ റീസർവ്വേയ്ക്ക് ശേഷം സ്വന്തം പറമ്പിൽ അധികമായി കണ്ടെത്തിയ ഭൂമിക്ക് കരം അടച്ച് സ്വന്തമാക്കാൻ അനുമതി നൽകുന്ന 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ, കാളപൂട്ട്, കന്നുപൂട്ട്, മരമടി , ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള ബിൽ എന്നിവയാണ് നിയമസഭയിൽ അവതരിപ്പിക്കുക.ഇന്നലെ ബില്ലുകൾ അംഗീകരിക്കാൻ വേണ്ടി മാത്രം ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്. നാളെയാണ്‌ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ബില്ലുകൾ പാസാക്കാനാണ് ചേരുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചേരുന്ന സമ്മേളനം എന്ന നിലയിൽ പ്രക്ഷുബ്‌ധമായിരിക്കും സഭാസമ്മേളനം.പൊലീസ് മർദ്ദനം സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തും,രാഹുൽമാങ്കൂട്ടത്തിനെതിരായ ആരോപണം പ്രതിപക്ഷത്തെ അടിക്കാൻ ഭരണപക്ഷവും ഉപയോഗിക്കും.തിരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്.ഐ.ആർ, യൂണിവേഴ്സിറ്റി ഭരണസ്തംഭനം എന്നിവയും നിയമസഭയിൽ ഉയർന്നേക്കാം.

നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം നാളെ ​മു​തൽ

​ക​സ്റ്റ​ഡി​ ​മ​ർ​ദ്ദ​നം,​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​കേ​സ് ​അ​ട​ക്കം​ ​നി​ര​വ​ധി​ ​ചൂ​ടേ​റി​യ​ ​വി​ഷ​യ​ങ്ങ​ളു​മാ​യി​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​തി​ങ്ക​ളാ​ഴ്ച​ ​തു​ട​ങ്ങും.​ ​അ​ന്ത​രി​ച്ച​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​എ​സ് ​അ​ച്യു​താ​ന​ന്ദ​ൻ,​ ​പീ​രു​മേ​ട് ​എം.​എ​ൽ.​എ​ ​വാ​ഴൂ​ർ​ ​സോ​മ​ൻ​ ​എ​ന്നി​വ​ർ​ക്ക് ​ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് ​തി​ങ്ക​ളാ​ഴ്ച​ ​സ​ഭ​ ​പി​രി​യും. അ​ടു​ത്ത​ ​മൂ​ന്നു​ ​ദി​വ​സം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ലെ​ ​ഭേ​ദ​ഗ​തി​യ​ട​ക്ക​മു​ള്ള​ ​ബി​ല്ലു​ക​ൾ​ ​പ​രി​ഗ​ണി​ക്കും.​ ​ഏ​ക​ ​പാ​ർ​പ്പി​ട​ത്തി​ന്റെ​ ​ജ​പ്തി​യൊ​ഴി​വാ​ക്കാ​നു​ള്ള​ത​ട​ക്കം​ 8​ ​ബി​ല്ലു​ക​ളു​ടെ​ ​ക​ര​ടി​ന് ​ഇ​ന്ന​ലെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​ഇ​വ​യും​ ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കും. ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ​കോ​ൺ​ഗ്ര​സ് ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്നൊ​ഴി​വാ​ക്കി​യ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന് ​പ്ര​ത്യേ​ക​ ​ബ്ലോ​ക്ക് ​അ​നു​വ​ദി​ക്കും.​ ​പ്ര​തി​പ​ക്ഷ​ ​നി​ര​യ്ക്ക് ​പി​ന്നി​ലാ​യി​ ​നേ​ര​ത്തേ​ ​പി.​വി​ ​അ​ൻ​വ​റി​ന് ​അ​നു​വ​ദി​ച്ച​ ​സീ​റ്റാ​വും​ ​രാ​ഹു​ലി​ന് ​ന​ൽ​കു​ക.​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​പൊ​ലീ​സ് ​മ​ർ​ദ്ദ​ന​ങ്ങ​ളും​ ​സ​ഭ​യി​ൽ​ ​ചൂ​ടേ​റി​യ​ ​ച​ർ​ച്ച​യാ​വും.​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​മാ​യി​ ​പൊ​ലീ​സ് ​മ​ർ​ദ്ദ​ന​ങ്ങ​ൾ​ ​പ്ര​തി​പ​ക്ഷം​ ​സ​ഭ​യി​ൽ​ ​കൊ​ണ്ടു​വ​രും.​ ​ഒ​ക്ടോ​ബ​ർ​ 9​ ​വ​രെ​ ​സ​ഭാ​സ​മ്മേ​ള​നം​ ​നീ​ളും.​ ​ഇ​ട​യ്ക്ക് ​അ​വ​ധി​ ​ദി​ന​ങ്ങ​ളു​ള്ള​തി​നാ​ൽ​ 12​ ​ദി​വ​സ​മാ​വും​ ​സ​ഭ​ ​സ​മ്മേ​ളി​ക്കു​ക.​ ​നി​ല​മ്പൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത് ​പ​ങ്കെ​ടു​ക്കു​ന്ന​ ​ആ​ദ്യ​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​മാ​ണി​ത്.