ആത്രേയ, വിൻ്റേജ്, ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബുകൾക്ക്‌ ലീഡ്

Sunday 14 September 2025 8:59 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ്ര​ഥ​മ​ ​ജൂ​നി​യ​ർ​ ​ക്ല​ബ് ​ചാ​മ്പ്യ​ൻ​ഷി​ൽ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ക്രി​ക്ക​റ്റ് ​ക്ല​ബി​നെ​തി​രെ​ 269​ ​റ​ൺ​സി​ന്റെ​ ​കൂ​റ്റ​ൻ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്‌​സ് ​ലീ​ഡ് ​സ്വ​ന്ത​മാ​ക്കി​ ​ആ​ത്രേ​യ​ ​ക്രി​ക്ക​റ്റ് ​ക്ല​ബ്.​ ​ ​ആ​ർ​എ​സ്‌​സി​ ​എ​സ്‌​ജിക്രി​ക്ക​റ്റ് ​സ്കൂ​ളി​നെ​തി​രെ​ ​വിന്റേ​ജ് ​ക്രി​ക്ക​റ്റ് ​ക്ല​ബ് 18​ ​റ​ൺ​സി​ന്റെ​യും​ ​സ​സെ​ക്സ് ​ക്രി​ക്ക​റ്റ് ​ക്ല​ബി​നെ​തി​രെ​ ​ലി​റ്റി​ൽ​ ​മാ​സ്റ്റേ​ഴ്സ് 15​ ​റ​ൺ​സിന്റെ​യും​ ​ലീ​ഡ് ​നേ​ടി. ആ​ത്രേ​യ​ ​മു​ന്നോ​ട്ട് ​വ​ച്ച​ ​കൂ​റ്റ​ൻ​ ​ഒ​ന്നാം​ ​ഇ​ന്നിംഗ്സ് ​സ്കോ​റാ​യ​ 366​ ​റ​ൺ​സി​നെ​തി​രെ​ ​ബാ​റ്റ് ​ചെ​യ്യാ​നി​റ​ങ്ങി​യ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ക്രി​ക്ക​റ്റ് ​ക്ല​ബ് 97​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​യി.​ ​ആ​റ് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ധീ​ര​ജ് ​ഗോ​പി​നാ​ഥി​ന്റെ ​​ ​ ബൗളിംഗാ​ണ് ​തൃ​പ്പൂ​ണി​ത്തു​റ​യെ​ ​ത​ക​ർ​ത്ത​ത്.​ ​​ ​തൊ​ടു​പു​ഴ​യി​ലെ​ ​കെ​സി​എ​ഗ്രൗണ്ട് ​ര​ണ്ടി​ലാ​ണ് ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ത്. തൊ​ടു​പു​ഴ​യി​ലെ​ ​കെ​സി​എഗ്രൗ​ണ്ട് ​ഒ​ന്നി​ൽ​ ​ന​ട​ക്കു​ന്ന ​മത്സ​ര​ത്തി​ൽ​ ​സ​സ​ക്സിന്റെ​ ​ആ​ദ്യ​ ​ഇ​ന്നിംഗ്സ് ​സ്കോ​റാ​യ​ 172​ ​റ​ൺ​സി​നെ​തി​രെ​ ​ബാ​റ്റ് ​ചെ​യ്യാ​നി​റ​ങ്ങി​യ​ ​ലി​റ്റി​ൽ​ ​മാ​സ്റ്റേ​ഴ്സ് 187​ ​റ​ൺ​സെ​ടു​ത്തു.​തു​മ്പ​ ​സെന്റ് ​സേ​വി​യേ​ഴ്സ് ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ൽ​ ​ആ​ർ​എ​സ്‌​സി​ ​എ​സ്‌​ജിക്കെ​തി​രെ​ ഒന്നാം ഇന്നിം‌ഗ്സിനിറങ്ങിയ ​വി​ന്റേജ് ടീം 158​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​യി.​ആ​ദ്യ​ ​ഇ​ന്നി​ംഗ്സി​ൽ​ ​ആ​ർ​എ​സ്‌​സി​ ​എ​സ്‌​ജി 140​ ​റ​ൺ​സാ​യി​രു​ന്നു​ ​നേ​ടി​യ​ത്.