സാത്വിക് -ചിരാഗ് സഖ്യം ഫൈനലിൽ
Sunday 14 September 2025 9:01 AM IST
ഹോംഗ്‌കോംഗ് കൊളോസിയം: ഹോംഗ്കോംഗ് ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ ഇന്ത്യൻ സൂപ്പർ ജോഡി സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ഫൈനലിലെത്തി. സെമിയിൽ ചൈനീസ് തായ് പേയുടെ ബിംഗ് വെയ് ലിൻ-ചെൻ ചെംഗ് കുയാൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സാത്വിക് - ചിരാഗ് സഖ്യം സീസണിലെ ആദ്യ ഫൈനലുറപ്പിച്ചത്.ഈ വർഷം ആറ് സെമി ഫൈനലുകളിലാണ് ഇന്ത്യൻ സഖ്യം ഇടറി വീണത്. ഇന്ന് നടക്കുന്ന ഫൈനലിൽ ചൈനയുടെ ലിയാംഗ് വെയ് കെംഗ് -വാംഗ് ചാംഗ്.