ആഴ്‌സനലിന് ജയം

Sunday 14 September 2025 9:03 AM IST

ല​ണ്ട​ൻ​:​ ​രാ​ജ്യാ​ന്ത​ര​ ​ഫ​ുട്ബോ​ളി​നാ​യു​ള്ള ​ഇ​ട​വേ​ള​യ്‌​ക്ക് ​ശേ​ഷം​ ​പു​ന​രാ​രം​ഭി​ച്ച​ ​ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​ർ​ ​ലീ​ഗ് ​പോ​രാ​ട്ട​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​ ​ആ​ഴ്‌​സ​ന​ൽ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​നോ​ട്ടിം​ഗ് ​ഹാം​ ​ഫോ​റ​സ്‌​റ്റി​നെ​ ​കീ​ഴ​ട​ക്കി.​ ​മാ​ർ​ട്ടി​ൻ​ ​സ്വു​ബി​മെ​ൻ​ഡി​ ​ആ​ഴ്‌​സ​ന​ലി​നാ​യി​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ ​നേ​ടി.​ ​വി​ക്‌​ട​ർ​ ​ഗ്യോ​ക്ക​റ​സ് ​ഒ​രു​ ​ഗോ​ളും​ ​സ്കോ​ർ​ ​ചെ​യ്തു.​ ​പ​രി​ക്കേ​റ്റ​ ​ആ​ഴ്‌​സ​ന​ൽ​ ​ക്യ​പ്‌​ട​ൻ​ ​ഒ​ഡേ​ഗാ​ർ​ഡി​ന് 18​-ാം​ ​മി​നി​ട്ടി​ൽ​ ​ക​ളം​ ​വീ​ടേ​ണ്ടി​ ​വ​ന്നു.​ ജ​യ​ത്തോ​ടെ​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്താ​നും​ ​ആ​ഴ്‌​സ​ന​ലി​നാ​യി.​ .

ഇന്ന് മാഞ്ചസ്‌റ്റർ ഡെർബി

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റയും മാഞ്ചസ്റ്റർ യുണൈറ്റഡും മുഖാമുഖം വരുന്ന സീസണിലെ ആദ്യ മാ‌ഞ്ചസ്റ്റർ ഡെർബി ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 9 മുതൽ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ സീസണിന്റെ തുടക്കം ഇരുടീമിനും മികച്ചതായിരുന്നില്ല.കളിച്ച മൂന്ന ്മത്സരങ്ങളിൽ രണ്ടിലും തോറ്റ സിറ്റി 14-ാം സ്ഥാനത്താണ്. കളിച്ച 3 മത്സരങ്ങളിൽ നിന്ന് ഒന്ന് വിതം ജയവും തോൽവിയും സമനിലയും കൈമുതലായുള്ള യുണൈറ്റഡ് നാല് പോയിന്റുമായി 14-ാമതും.

ഫുട്ബോൾ ലൈവ്

ബേൺലി - ലിവർപൂൾ

(വൈകിട്ട് 6.30 മുതൽ)

മാൻ.സിറ്റി-മാൻ.യുണൈറ്റഡ്

(രാത്രി 9 മുതൽ)

സ്റ്റാർ സ്പോർട്‌സ് 3, സെലക്‌ട് 1,ജിയോ ഹോട്ട്‌സ്റ്റാർ.

ബാഴ്‌സലോണ - വലൻസിയ

(രാത്രി 12.30 മുതൽ,ഫാൻകോഡ് ആപ്പ്)