അഖില കേരള കൈകൊട്ടി മത്സരം
Sunday 14 September 2025 5:41 PM IST
അങ്കമാലി:ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പാലിശ്ശേരിയിൽ സംഘടിപ്പിച്ച ഏഴാമത് ഓണനിലാവ് അഖില കേരള കൈകൊട്ടിക്കളി സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം അഡ്വ കെ.കെ. ഷിബു, ജില്ലാ പ്രസിഡന്റ് അഡ്വ.നിഖിൽ ബാബു, സിനി ആർട്ടിസ്റ്റ് ജെയ്സ് ജോസ്, അഡ്വ.ബിബിൻ വർഗ്ഗീസ്, സച്ചിൻ ഐ. കുര്യാക്കോസ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്,പഞ്ചായത്ത് അംഗം മേരി ആന്റണി എന്നിവർ സംസാരിച്ചു.