ക്യാഷ് അവാർഡ് വിതരണം

Monday 15 September 2025 12:02 AM IST
എ.സി. ഷൺമുഖദാസ് നിയമസഭാംഗത്യ രജത ജൂബിലി സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതികൂല സാഹചര്യത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ മന്ത്രി എ.കെ. ശശീന്ദ്രൻ ഉപഹാരം കേഷ് അവാർഡും നല്കി ആദരിക്കുന്നു

ബാലുശ്ശേരി: എ.സി ഷൺമുഖദാസ് നിയമസഭാംഗത്വ രജത ജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും മുതിർന്ന ട്രസ്റ്റ് മെമ്പർമാരെ ആദരിക്കലും വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി (എസ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ്ബാബു ഷണ്മുഖദാസ് അനുസ്‌മരണ പ്രഭാഷണം നടത്തി. സാംസ്കാരിക പ്രവർത്തകൻ ഇ.ശശീന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി (എസ്) ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ആലംകോട് എന്നിവർ പ്രസംഗിച്ചു. ഐ.വി രാജേന്ദ്രൻ സ്വാഗതവും അബ്ദു റഹിം കൊല്ലങ്കണ്ടി നന്ദിയും പറഞ്ഞു.