മുച്ചിലോട്ട് സാംസ്കാരിക വേദി അനുമോദനം
കാഞ്ഞങ്ങാട്: കലാസാംസ്‌കാരിക മേഖലയിൽ ജനകീയ പ്രവർത്തനങ്ങൾ നടത്തുന്ന മുച്ചിലോട്ട് കലാസാംസ്‌കാരിക വേദി വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയവർക്കും അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചവർക്കുള്ള അനുമോദനവും ഓണാഘോഷവും വിവിധ പരിപാടികളുടെ നടത്തി. പാസിംഗ് ദ ബോൾ, കസേര കളി, ചട്ടി പൊട്ടിക്കൽ, ബലൂൺ പൊട്ടിക്കൽ, വടംവലി തുടങ്ങിയ കായിക മത്സരങ്ങൾ, സാംസ്കാരിക വേദി അംഗങ്ങളുടെയും പ്രദേശവാസികളുടെയും ഗാനാലാപനം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായി. സമ്മേളനം ഡിവൈ.എസ്.പി സി.കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എം പ്രതീഷ് സമ്മാന വിതരണം നടത്തി. സാംസ്കാരിക വേദി പ്രസിഡണ്ട് പി.വി രാജേഷ് കുമാർ അദ്ധ്യക്ഷനായി.വാർഡ് മെമ്പർ കെ.വി ലക്ഷ്മി, രക്ഷാധികാരി പി. ബാലകൃഷ്ണൻ സംസാരിച്ചു. സെക്രട്ടറി എം.വി മഹേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി രതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.