ഭക്തിനിർഭരമായി ശ്രീനാരായണ ദിവ്യസത്സംഗം
ശിവഗിരി: ശ്രീനാരായണ ഗുരുദേവ മന്ത്രധ്വനികളുമായി ശിവഗിരി മഠത്തിൽ നടന്ന ശ്രീനാരായണ ദിവ്യസത്സംഗം സമാപിച്ചു. പുലർച്ചെ മുതൽ നടന്ന ചടങ്ങുകളിൽ പാരായണം,സത്സംഗം,ജപം,ധ്യാനം,പ്രബോധനം എന്നിവ നടന്നു. ശാരദാമഠത്തിലും മഹാസമാധിയിലും പർണശാലയിലും നടന്ന സമൂഹ പ്രാർത്ഥനയിലും നിരവധി പേർ പങ്കെടുത്തു.
ഗുരുദേവ കൃതികൾക്കൊപ്പം ഭഗവത്ഗീത, ബൈബിൾ,ഖുർആൻ തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളുടെ പാരായണവും നടന്നു.ഗുരുധർമ്മ പ്രചാരണ സഭയും മാതൃസഭയുമായിരിന്നു മുഖ്യ സംഘാടകർ. ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത ആത്മീയപാതയിലൂടെ സമൂഹത്തെ നടത്തി ഇന്ന് കാണുന്ന ധാർമ്മികമായ മൂല്യശോഷണങ്ങൾക്ക് പരിഹാരമേകാൻ ശിവഗിരി മഠത്തിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ശ്രീനാരായണ ദിവ്യസത്സംഗം .സമാപന ദിവസമായ ഇന്നലെ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേവാത്മാനന്ദ , സ്വാമി സുകൃതാനന്ദ ,സ്വാമിനി മാതാ നാരായണ ചൈതന്യമയി തുടങ്ങിയവർ പ്രബോധനം നടത്തി. സർവ്വൈശ്വര്യപൂജയും നടന്നു.