ജനാധിപത്യ മഹിള അസോ. സമ്മേളനം

Monday 15 September 2025 12:39 AM IST
പടം: ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ സമ്മേളനം കെ.പി. സുമതി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ജനാധിപത്യ മഹിള അസോസിയേഷൻ നാദാപുരം ഏരിയ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ.പി.സുമതി ഉദ്ഘാടനം ചെയ്തു. പി.കെ. ഷൈജ, എം.വി. ആമിന, കെ.കെ. ലിഗിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.പി. വസന്ത കുമാരി പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ദീപ ഡി ഓൾഗ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി കെ. ശ്യാമള പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ലതിക, സംസ്ഥാന കമ്മിറ്റി അംഗം പി.ഉഷാകുമാരി, ജില്ലാ ജോ. സെക്രട്ടറി സി.എം. യശോദ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി. വനജ, ജില്ലാ കമ്മറ്റി അഞ്ജു ശ്രീധർ, എം.സുമതി, അഡ്വ. ജ്യോതി ലക്ഷ്മി, പി.കെ. സജില, പി. മോളി, അഡ്വ. ലത എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അഡ്വ. ലത (പ്രസിഡന്റ്), കെ.ശ്യാമള (സെക്രട്ടറി), എ.പി. ഷൈനി (ട്രഷറർ).