ഗ്രന്ഥശാലാദിനവും പുസ്തകചർച്ചയും
Monday 15 September 2025 12:46 AM IST
പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനവും ' പറയിപെറ്റ പന്തിരുകുലം ' പുസ്തക ചർച്ച യും നടന്നു. ലൈബ്രറി കൗൺസിൽ അംഗം കെ നാരായണൻ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ സി.കെ ബാലകൃഷ്ണൻ പുസ്തകാവരണം നടത്തി. ഉമ്മർ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു .വിവിധ മേഖലകളിൽ അംഗീകാരം നേടിയവരെ ആദരിച്ചു .പി കെ മമ്മു, അബ്ദുള്ള കീരിക്കണ്ടി ,കെ കെ ശ്രീധരൻ, രാജൻ നമ്പ്യാർ, ലൈബ്രറിയൻ റീജ കെ ടി തുടങ്ങിയവർ പ്രസംഗിച്ചു . പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെള്ളിയൂർ ജനകീയ വയനശാല ഗ്രന്ഥശലാ ദിനം മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു .