ശിവഗിരിയിൽ ഗുരുപൂജ ഉത്പന്നങ്ങൾ സമർപ്പിക്കാം
Monday 15 September 2025 12:58 AM IST
ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ സമാരംഭം കുറിച്ചതാണ് ശിവഗിരി മഠത്തിലെ ഗുരുപൂജ. ഗുരുപൂജ നിർവഹിക്കുന്നവർക്കുള്ള പ്രസാദമാണ് അന്നദാനം. വഴിപാട് കൗണ്ടറിൽ പേരും നക്ഷത്രവും നൽകി ഭക്തർക്ക് ഗുരുപൂജ വഴിപാട് നടത്താം. ഗുരുപൂജ പ്രസാദമായ അന്നദാനത്തിന് ആവശ്യമായ കാർഷിക വിളകളും പലവ്യഞ്ജനങ്ങളും ഗുരുദേവൻ സശരീരനായിരുന്ന കാലത്തും ഭക്തർ സമർപ്പിക്കുമായിരുന്നു. ശിവഗിരിയിലേക്കുള്ള യാത്രാവേളയിൽ പലരും ഇപ്രകാരം കാർഷികവിളകൾ കൂടി എത്തിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ഗുരുപൂജ മന്ദിരത്തിന് സമീപം ഇവ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 9447551499