ഫിറോസിനെതിരായ ആരോപണം: മുതിർന്ന നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങൾ

Monday 15 September 2025 12:00 AM IST

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെയുള്ള അഴിമതി ആരോപണത്തിൽ മുതിർന്ന നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്നും കാര്യങ്ങൾ ഫിറോസ് തന്നെ വ്യക്തമായ രേഖകൾ വച്ച് സമർത്ഥിച്ചിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജലീലിന്റെ ആരോപണങ്ങൾ നേരിടാൻ ഫിറോസ് തന്നെ മതിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു.