ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു
Monday 15 September 2025 12:27 AM IST
കുന്ദമംഗലം: വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടുകയെന്ന ആവശ്യമുയർത്തി കുന്ദമംഗലം, ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ എംപി ആദം മുൽസി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി .വി സംജിത് അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വേലായുധൻ സ്വാഗതംപറഞ്ഞു. എം. പി കേളുക്കുട്ടി, സലാം, ബാബു നെല്ലൂളി , ടി കെ.സുധാകരൻ, എം.പി അശോകൻ, ടി .കെ ഹിതേഷ് കുമാർ, തൂലിക മോഹനൻ, എം.കെ അജീഷ്, ജിജിത്ത് കുമാർ, ഷൗക്കത്തലി, ഷൈജവളപ്പിൽ എന്നിവർ പ്രസംഗിച്ചു.