34 ലക്ഷത്തിന്റെ ധൂർത്ത്: കൊച്ചിൻ ദേവസ്വം കമ്മിഷണർക്ക് എതിരെ വിജിലൻസ് റിപ്പോർട്ട്

Monday 15 September 2025 12:38 AM IST

കൊച്ചി: ഉപയോഗ ശൂന്യമായ ക്വാർട്ടേഴ്സ് ലക്ഷങ്ങൾ മുടക്കി​ മോടി പിടിപ്പിക്കാനും, നാലു വർഷം മാത്രം പഴക്കമുള്ള ഔദ്യോഗിക കാറിനു പകരം പുത്തൻ കാർ വാങ്ങാനും മറ്റും 34 ലക്ഷം രൂപ ധൂർത്തടിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മിഷണർ എസ്.ആർ. ഉദയകുമാറിനെതിരെ അദ്ദേഹത്തിന്റെ കീഴിലുള്ള ചീഫ് വിജിലൻസ് ഓഫീസർ

സി​.ടി​. ശി​വദാസി​ന്റെ റിപ്പോർട്ട്.

ക്ഷേത്രങ്ങൾ നി​ത്യനി​ദാനത്തി​ന് വകയി​ല്ലാതെ ചോർന്നൊലി​ക്കുമ്പോഴുള്ള

ധൂർത്തി​നെക്കുറി​ച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.തുടർന്ന് എൻ.കെ. മോഹൻദാസ് സമർപ്പി​ച്ച പരാതിയിൽ ദേവസ്വം ഓംബുഡ്സ്മാന്റെ ഉത്തരവു പ്രകാരമായിരുന്നു വിജിലൻസ് അന്വേഷണം. കമ്മി​ഷണർക്ക് തന്നെ സമർപ്പി​ച്ച റി​പ്പോർട്ട് ഇപ്പോൾ ഓംബുഡ്സ്മാന്റെ

പരി​ഗണനയി​ലാണ്.

മുടക്കി​യ

ലക്ഷങ്ങൾ

• ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണി : 14,27,234

• ഗൃഹോപകരണങ്ങൾ : 4,20,150

• മാരുതി​ ഗ്രാന്റ് വി​റ്റാര കാർ : 14,45,151

വി​ജി​ലൻസ്

റി​പ്പോർട്ടി​ൽ നി​ന്ന് :

1. ക്വാർട്ടേഴ്സുകൾ ദേവസ്വം ചെലവി​ൽ റി​പ്പയർ ചെയ്യരുതെന്ന ഉത്തരവ്, കമ്മി​ഷണറുടെ അപേക്ഷയ്‌ക്ക് ബോർഡ് അനുമതി​ നൽകിയപ്പോൾ പരി​ഗണി​ച്ചി​ല്ല.

2. നാല് വർഷം മുമ്പ് വാങ്ങി​യ ഫോർഡ് ഇക്കോസ്പോർട്ട് കാറി​ന് മൈലേജ് കുറവും ബ്രേക്ക് തകരാറുമുണ്ടെന്ന് ഡ്രൈവർ റി​പ്പോർട്ട് നൽകി​യി​രുന്നു. ബ്രേക്കി​ന് തകരാറി​ല്ലെന്ന് സാങ്കേതി​ക വി​ദഗ്ദ്ധരുടെ റി​പ്പോർട്ടുണ്ട്. മൈലേജ് പരി​ശോധി​ക്കാൻ ചാലക്കുടി​ പൊതുമരാമത്ത് മെക്കാനി​ക്കൽ ഡി​വി​ഷൻ വർക്ക്‌ഷോപ്പി​ന് ഓർഡർ നൽകി​യെങ്കി​ലും നടന്നി​ല്ല.

3. ക്വാർട്ടേഴ്സ് റി​പ്പയറിംഗിനും കാറും ഗൃഹോപകരണങ്ങളും വാങ്ങാനും അനുമതി​ നൽകേണ്ട ദേവസ്വം ഫി​നാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ എതി​ർത്തി​ല്ല. 2024-25ലെ ഓഡി​റ്റി​ന് ശേഷമേ അനുമതി​യി​ൽ ക്രമക്കേടുണ്ടോയെന്നും സാമ്പത്തി​ക ദുരുപയോഗം

നടന്നി​ട്ടുണ്ടോയെന്നും അറി​യാൻ സാധി​ക്കൂ.

ഓണത്തി​ന്

ബത്ത തടഞ്ഞു

കമ്മി​ഷണർക്കെതി​രെ റി​പ്പോർട്ട് നൽകി​യതി​ന് പി​ന്നാലെ കൊച്ചി​ൻ ദേവസ്വം ബോർഡി​ലെ 11 വി​ജി​ലൻസ് ഉദ്യോഗസ്ഥർക്ക് കഴി​ഞ്ഞ വർഷം വരെ ഓണത്തി​ന് നൽകി​ വന്ന 3,000 രൂപ ഉത്സവബത്ത ഇക്കുറി​ നി​റുത്തലാക്കി​. പ്രതി​ഷേധി​ച്ച് ഓണാഘോഷത്തി​ൽ നി​ന്ന് ഇവർ

വി​ട്ടു നി​ന്നു. ധൂർത്തി​നെക്കുറി​ച്ച് ഫേസ്ബുക്കി​ൽ പോസ്റ്റി​ട്ടതി​ന് കമ്മി​ഷണർ ഫെബ്രുവരി​ 18ന് സസ്പെൻഡ് ചെയ്ത എറണാകുളം ദേവസ്വം കൗണ്ടർ അസി​സ്റ്റന്റ് എസ്. അഭി​ലാഷ് ഇപ്പോഴും പുറത്താണ്.