സുനിൽ ഛെത്രി തിരിച്ചെത്തി

Sunday 14 September 2025 10:49 PM IST

ന്യൂഡൽഹി : കാഫ നേഷൻസ് കപ്പിനുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്ന നായകൻ സുനിൽ ഛെത്രിയെ സിംഗപ്പൂരിന് എതിരായ എ.എഫ്.സി കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 30 അംഗ സാദ്ധ്യത ടീമിൽ ഉൾപ്പെടുത്തി കോച്ച് ഖാലിദ് ജമീൽ. ഖാലിദിന്റെ കീഴിൽ കളിച്ച ആദ്യ ടൂർണമെന്റായ നേഷൻസ് കപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഒക്ടോബർ 9,14 തീയതികളിലാണ് സിംഗപ്പൂരിനെതിരായ മത്സരങ്ങൾ.

മലയാളി താരങ്ങളായ മുഹമ്മദ് ഉവൈസ്,ആഷിഖ് കുരുണിയൻ,ജിതിൻ എം.എസ്. വിബിൻ മോഹനൻ,മുഹമ്മദ് സനാൻ,മുഹമ്മദ് സുഹൈൽ എന്നിവരും ലക്ഷദ്വീപുകാരനായ മുഹമ്മദ് അയ്മനും ഇന്ത്യൻ സ്ക്വാഡിലുണ്ട്. ‌ഈ മാസം 20ന് ബെംഗളുരുവിൽ തുടങ്ങുന്ന പരിശീലന ക്യാമ്പിൽ നിന്നാണ് 22 അംഗടീമിനെ തിരഞ്ഞെടുക്കുന്നത്.