കാർഷിക സർവകലാശാല കോഴ്സുകൾക്ക് ചേരുന്നവർക്ക് സ്കോളർഷിപ്പുകൾ

Monday 15 September 2025 12:49 AM IST

നീറ്റ് യൂ ജി 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കാർഷിക , കാർഷിക അനുബന്ധ കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ചവർക്ക് സെപ്റ്റംബർ 17നകം പ്രവേശനം ലഭിച്ച കോളേജിൽ ഫീസടച്ചു റിപ്പോർട്ട്‌ ചെയ്യാം.അലോട്മെന്റ് മെമ്മയിലെ നിശ്ചിത തുക ഓൺലൈനായി അടക്കണം.ബി.എസ്.സി അഗ്രികൾച്ചർ,ഫോറസ്ട്രി,വെറ്ററിനറി സയൻസ്,ഫിഷറീസ്,കോപ്പറേഷൻ & ബാങ്കിംഗ്,ക്ലൈമറ്റ് ചേഞ്ച് & എൺവയോൺമെന്റൽ സയൻസ്,ബയോടെക്നോളജി എന്നിവയാണ് ബിരുദതല കോഴ്സുകൾ.കാർഷിക സർവകലാശാല ആരംഭിച്ച നാലുവർഷ ബി.എസ്.സി ഹോർട്ടികൾച്ചർ കോഴ്‌സ് 2025ലെ വിജ്ഞാപനത്തിലില്ല. അതിനു പ്രത്യേക വിജ്ഞാപനം സർവകലാശാല പുറത്തിറക്കിയീട്ടുണ്ട്.എന്നാൽ സെപ്റ്റംബർ 3 മുതൽ സർവകലാശാല ഫീസിനത്തിൽ വർദ്ധനവ് വരുത്തിയീ ട്ടുണ്ട്.ഫീസ് വർദ്ധനവ് ഇപ്പോൾ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കല്ല,മറിച് പുതുതായി പ്രവേശനം നേടുന്നവർക്കാണ്.എന്നാൽ ഉയർന്ന ഫീസ് താങ്ങാൻ ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്കായി സർവകലാശാല പ്രത്യേക വൈസ്ചാൻസലേർസ് മെരിറ്റ് കം മീൻസ് സ്കോളർഷിപ് ഏർപ്പെടുത്തിയീട്ടുണ്ട്.പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ആദ്യ സെമെസ്റ്ററിൽ ആദ്യ വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷിക്കാം.കുടുംബ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയരുത്. മൊത്തം ഫീസിന്റെ 10 ശതമാനം തുക വൈസ്ചാൻസലേർസ് മെരിറ്റ് കം മീൻസ് സ്കോളർഷിപ് ഫണ്ടിലേക്ക് നീക്കിവെക്കും.അപേക്ഷികർ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നവരാകരുത്.വിദ്യാർഥികൾ നിശ്ചിത അക്കാഡമിക് നിലവാരം പുലർത്തേണ്ടതുണ്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കാർഷിക കോഴ്സുകൾ പഠിക്കാൻ സ്കോളർഷിപ് ഉപകരിക്കും.കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രതിവർഷം 10 ലക്ഷത്തിലേറെ ഫീസ് നൽകി അയൽ സംസ്ഥാനങ്ങളിൽ കാർഷിക,അനുബന്ധ കോഴ്സുകൾക്ക് ചേരുമ്പോൾ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ രക്ഷിതാക്കളും,വിദ്യാർഥികളും തിരിച്ചറിയേണ്ടത്തുണ്ട്.