കേരള എ.ഐ പദ്ധതി:അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:വിവിധ സർക്കാർ വകുപ്പുകൾ നേരിടുന്ന വെല്ലുവിളികൾ എ.ഐയുടെ സഹായത്തോടെ പരിഹരിക്കുന്നതിനായി വിദ്യാർത്ഥികൾ,ഗവേഷകർ,സ്റ്റാർട്ടപ്പുകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.കേരള സ്റ്റാർട്ടപ്പ് മിഷനും(കെ.എസ്.യു.എം)കേരള ഐ.ടി മിഷനും സംയുക്തമായാണ് 'കെ.എ.ഐ ഇനിഷ്യേറ്റീവ്:എ.ഐ ഫോർ ഗവേണൻസ്'എന്ന പദ്ധതി നടപ്പാക്കുന്നത്.ആരോഗ്യകുടുംബക്ഷേമം,കൃഷി,നിയമനിർവഹണം,വിദ്യാഭ്യാസം,സാമൂഹികക്ഷേമം തുടങ്ങിയ സർക്കാർ വകുപ്പുകൾ ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ടെത്തുന്നതിനും എ.ഐ അടിസ്ഥാനത്തിലുള്ള രോഗനിർണയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും സംവിധാനം പ്രയോജനപ്പെടുത്താം. ക്ഷേത്രോത്സവങ്ങളിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ അടിസ്ഥാനത്തിലുള്ള സംവിധാനങ്ങൾ വേണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.വിവരങ്ങൾക്ക് https://kai.startupmission.in/.