ഗൈനക് സർജന്മാരുടെ ദേശീയ സമ്മേളനം സമാപിച്ചു

Monday 15 September 2025 12:05 AM IST

തൃശൂർ: രാജ്യത്തെ ഗൈനക് സർജന്മാരുടെ രണ്ടാം ദേശീയ സമ്മേളനം 'സോവ്‌സിക്കോൺ' സമാപന പൊതുസമ്മേളനം സോവ്‌സി ദേശീയ പ്രസിഡന്റ് ഡോ.വി.പി.പൈലി ഉദ്ഘാടനം ചെയ്തു. സോവ്‌സി സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.ആർ.റീന അദ്ധ്യക്ഷത വഹിച്ചു. സോവ്‌സി ദേശീയ ജോയിന്റ് സെക്രട്ടറി ഡോ.എലിസബത്ത് ജേക്കബ്, സംസ്ഥാന സെക്രട്ടറി ഡോ.എം.ദീപ്തി, സോവ്‌സിക്കോൺ ജനറൽ കൺവീനർ ഡോ.എം.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

സോവ്‌സി ദേശീയ കൗൺസിൽ യോഗവും നടന്നു. സംഘടനാ കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകളും അവലോകനങ്ങളും യോഗത്തിലുണ്ടായി. പി.ജി വിദ്യാർത്ഥികൾ ഗൈനക്കോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പോസ്റ്ററുകൾ അവതരിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ അമ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചർച്ചകളും ശിൽപ്പശാലകളും നടന്നു. ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 30 സ്റ്റാളും ഒരുക്കിയിരുന്നു. സൊസൈറ്റി ഒഫ് വജൈനൽ സർജൻസ് ഒഫ് ഇന്ത്യ (സോവ്‌സി) കേരള ചാപ്‌റ്റർ സംഘടിപ്പിച്ച സമ്മേളനത്തിൽ രാജ്യത്ത് നിന്നും വിദേശത്തുനിന്നുമായി 500 ഡോക്ടർമാർ പങ്കെടുത്തു. രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നായി മുന്നൂറോളം പി.ജി വിദ്യാർത്ഥികളും സമ്മേളനത്തിനെത്തി.