ബി.ഡി.ജെ.എസ് പ്രവർത്തക സംഗമം
കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തകസംഗമം ഇന്ന് വൈകിട്ട് 5ന് എളമക്കര ജന്മഭൂമി ലെയ്നിൽ ചന്ദ്രപീതാംബരന്റെ വസതിയിൽ ചേരും. ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എ.ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത് സന്ദേശം നൽകും. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. പി.ബി. സുജിത്ത്, ബീന നന്ദകുമാർ, സി.വി. ഗിരിധർ ഘോഷ്, വി.ജെ. സോജൻ, കെ.സി. വിജയൻ, എ.ആർ. അനിൽകുമാർ, എം.വി. വിജയൻ, കെ.കെ. ഭരതൻ കുന്നള്ളി, ഗിരീഷ് തമ്പി, സെക്രട്ടറി കെ.ജി ബിജു എന്നിവർ സംസാരിക്കും.