ചികിത്സാ സഹായനിധി ഉദ്ഘാടനം
Monday 15 September 2025 1:07 AM IST
കൊച്ചി: ജനത ലേബർ യൂണിയൻ (ജെ.എൽ.യു) രൂപീകരിക്കുന്ന ചികിത്സാ സഹായനിധിയുടെ ഉദ്ഘാടനം 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം ഹോട്ടൽ സൗത്ത് റീജൻസി ഓഡിറ്റോറിയത്തിൽ ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ നിർവഹിക്കും. യൂണിയൻ അംഗത്വ കാർഡിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സുനിൽ ഖാൻ നിർവഹിക്കും. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് തമ്പി വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാരവാഹി യോഗം ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. വർഗീസ് സിനോജ്, അരുൺ ദാസ്, യേശുദാസ് എന്നിവർ സംസാരിച്ചു.