തീർത്ഥാടക പ്രവാഹം

Monday 15 September 2025 1:08 AM IST

കൊച്ചി: വല്ലാർപാടത്ത് അഭയം തേടിയെത്തുന്നവർക്ക് ആശ്വാസമേകുവാൻ മരിയൻ തീർത്ഥാടനം സഹായകമാകുമെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. 21-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോശ്രീ പാലങ്ങളിലൂടെ വല്ലാർപാടത്തിന്റെ ഇരുവശങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരെ ബസിലിക്ക പ്രവേശന കവാടത്തിൽ റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചു. പൊന്തിഫിക്കൽ ദിവ്യബലിയിൽ ബിഷപ്പുമാരായ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, ഡോ. പീറ്റർ പറപ്പുള്ളി, വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ജെയിൻ മെന്റസ്, മാത്യു കല്ലിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.