സ്വദേശ് മെഗാക്വിസ്

Monday 15 September 2025 2:12 AM IST

കൊച്ചി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ കെ.പി.എസ്.ടി.എ. സംസ്ഥാന സമിതി സംഘടിച്ച സ്വദേശ് മെഗാക്വിസ് ഉപജില്ലാതല മത്സരങ്ങൾ ഡി.സി.സി സെക്രട്ടറി കെ.വി.പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.എക്സ്. ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം അജിമോൻ പൗലോസ്, മുഹമ്മദ് ഹാഫിസ്, റാണി ജോർജ് എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ഒക്ടോബർ 2 ന് നടക്കുന്ന ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കും.