റബർ കിതക്കുന്നു, കുരുമുളക് കുതിക്കുന്നു

Monday 15 September 2025 12:14 AM IST

കോട്ടയം: കിലോയ്‌ക്ക് 215 രൂപ വരെ ഉയർന്ന റബർ വില മൂക്കുകുത്തി. മൂന്ന് ദിവസത്തിനിടെ നാല് രൂപയാണ് കുറഞ്ഞത്. റബർ ബോർഡ് വില ആർ..എസ്.എസ് ഫോറിന് 187രൂപയും കർഷകർക്ക് ലഭിക്കുന്നത് 179 രൂപയുമാണ്. അന്താരാഷ്ട്ര, ആഭ്യന്തര വിലയിലെ അന്തരവും ഒഴിവായി. ആർ..എസ്.എസ് ഫോറിന് ബാങ്കോക്കിൽ 187 രൂപയാണ്. ചൈനീസ് വിപണിയിലെ ഉണർവ് അന്താരാഷ്ട്ര വില ഉയർത്തിയേക്കാം.

മഴ മാറി ടാപ്പിംഗ് ആരംഭിച്ചെങ്കിലും ഇല കൊഴിയുന്നതിനാൽ ഉത്പാദനം കുറവാണ്. ചെലവ് കൂടുതലായതിനാൽ കർഷകർക്ക് ടാപ്പിംഗിന് താത്പര്യമില്ല.

## ഉത്പാദന ഇടിയുമ്പോഴും വൻകിടക്കാർ വില ഇടിക്കുകയാണ്. ഷീറ്റ് വില 200 ൽ താഴ്ന്നാൽ ഇത്തവണയും റബർ വിൽക്കില്ല

ബാബു ജോസഫ്

ജനറൽ സെക്രട്ടറി

എൻ.സി.ആർ.പി.എസ്

#

അന്താരാഷ്ട വില(കിലോയ്ക്ക്)

ചൈന -181 രൂപ

ടോക്കിയോ -181 രൂപ

ബാങ്കോക്ക് -187 രൂപ

###################

ഉത്തരേന്ത്യൻ ആവേശത്തിൽ വിലക്കുതിപ്പ്

ഉത്തരേന്ത്യയിലെ ഉത്സകാല സീസണിന്റെ കരുത്തിൽ കുരുമുളക് വില മുന്നേറുന്നു. ഒരു മാസത്തിനിടെ 35 രൂപ കൂടി. വില 700 രൂപയും കടന്ന് റെക്കാഡിട്ടേക്കും. വില കൂടുമെന്ന പ്രതീക്ഷയിൽ മുളക് കർഷകർ വിൽക്കുന്നില്ല. വിയറ്റ്നാമിൽ വില കൂടുന്നതിനാൽ ഇറക്കുമതി സാദ്ധ്യതയും ഒഴിവായി.

#കയറ്റുമതി നിരക്ക്(ടണ്ണിന്)

ഇന്ത്യ -8350 ഡോളർ

വിയറ്റ്നാം -6900 ഡോളർ

ശ്രീലങ്ക -7400 ഡോളർ

ഇന്തോനേഷ്യ-7400 ഡോളർ

ബ്രസീൽ -6500 ഡോളർ