ബോക്സിംഗ് ചാംപ്യൻഷിപ്പ്
കൊച്ചി: കേരളത്തിലെ യുവ ബോക്സിംഗ് പ്രതിഭകളെ കണ്ടെത്തുന്നതിനായി കൊച്ചി ടൈറ്റിൽബോക്സിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ടൈറ്റിൽ പ്രോബോക്സിംഗ് ചാംപ്യൻഷിപ്പിന് ഇന്ന് കൊച്ചി കടവന്ത്ര ബോക്സിംഗ് ക്ലബ്ബിൽ തുടക്കമാകും. ഇന്ത്യൻ ബോക്സിംഗ് കൗൺസിലിന്റെയും വേൾഡ്ബോക്സിംഗ് കൗൺസിലിന്റെയും അംഗീകാരമുള്ള ടൈറ്റിൽബോക്സിംഗ് ക്ലബ്ബ് കേരളാബോക്സിംഗ് കൗൺസിൽ, എറണാകുളം ജില്ലാ ബോക്സിംഗ് കൗൺസിൽ എന്നിവരുടെ സഹകരണത്തോടെയാണ് പ്രൊഫഷണൽ ബോക്സിംഗ് ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ബോക്സിംഗ് താരം അക്ക്ഷി ചഹലും എച്ച്.സി ലാംഫെലയും ഇടിക്കൂട്ടിൽ ഏറ്റുമുട്ടും. കെ.എസ് വിനോദ് മുഖ്യാതിഥിയായിരിക്കും.