ശ്രീഗോകുലം ഗോപാലന് ഡോക്ടറേറ്റ്

Monday 15 September 2025 12:16 AM IST

കൊച്ചി: ചെന്നൈയിലെ വേൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ടെക്നോളജി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ബിരുദ ദാന ചടങ്ങിൽ ശ്രീഗോകുലം ഗ്രൂപ്പ്‌ ഒഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ശ്രീഗോകുലം ഗോപാലന് ഓണററി ഡോക്ടറേറ്റ് കൈമാറി. പല്ലാവരത്തിലുള്ള കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ കേന്ദ്ര നിയമകാര്യ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ശ്രീഗോകുലം ഗോപാലന് ഡോക്‌ടറേറ്റ് കൈമാറിയത്. 'വേൽസ് ഇൻസ്റ്റിറ്റ്യൂട്ട്' ചാൻസലർ ഐസരി ഗണേഷ് ചടങ്ങിൽ അദ്ധ്യക്ഷനായി. തമിഴ് സിനിമ സംവിധായകനും നിർമ്മാതാവുമായ വെട്രിമാരൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് നൽകി.