റേഡിയോളജി ദേശീയ സമ്മേളനം

Monday 15 September 2025 1:15 AM IST

കൊച്ചി: ജീവിതശൈലി, ഭക്ഷണം, വ്യായാമം എന്നിവയുടെ ക്രമീകരണത്തിലൂടെ കരൾ രോഗങ്ങളെ പ്രതിരോധിക്കാമെന്ന് ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ (ഐ.ആർ.ഐ.എ) സംഘടിപ്പിച്ച റേഡിയോളജി ദേശീയ സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം ലിസി ആശുപത്രി ചീഫ് കാർഡിയാക് സർജൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോളേജ് ഒഫ് റേഡിയോളജി ആൻഡ് ഇമേജിംഗ് സെക്രട്ടറി ജനറൽ ഡോ. നതാഷ ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. റിജോ മാത്യു, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. അമൽ ആന്റണി, ഡോ. ശരത് മഹേശ്വരി, ഡോ. അനൂപ് ഈപ്പൻ, ഡോ. ജൂഡി മേരി കുര്യൻ, ഡോ. പ്രിൻസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.