വി.എഫ് മോഡലുകളുമായി വിൻഫാസ്റ്റ് ഇന്ത്യയിൽ
കൊച്ചി: വിൻഫാസ്റ്റ് പ്രീമിയം ഇലക്ട്രിക് എസ്.യു.വികളായ വി.എഫ് 6, വി.എഫ് 7 എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ നിർമ്മാണ കേന്ദ്രത്തിൽ അസംബിൾ ചെയ്ത
ആദ്യ മോഡലുകളാണ് എത്തുന്നത്. 59.6 കെ.ഡബ്ല്യു.എച്ച് ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്ന മോഡൽ 25 മിനിറ്റിനുള്ളിൽ ഫാസ്റ്റ് ചാർജിംഗും എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ 468 കിലോമീറ്റർ വരെ റേഞ്ചും ഉറപ്പുനൽകുന്നു. 2,730 എം.എം വീൽബേസും 190 എം.എം ഗ്രൗണ്ട് ക്ലിയറൻസും ഇന്ത്യക്ക് അനുയോജ്യമാണ്. രണ്ട് ഇന്റീരിയർ ട്രിം നിറങ്ങളിലും എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും വി.എഫ് 6 പ്രീമിയം ലഭ്യമാകും.
സവിശേഷതകൾ
4.5 മീറ്ററിൽ കൂടുതൽ നീളവും 2,840 എം.എം വീൽബേസുമുള്ള എസ്.യു.വിയാണ് വി.എഫ് 7. രണ്ട് ബാറ്ററി പായ്ക്കുകളിലും എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി, സ്‌കൈ, സ്‌കൈ ഇൻഫിനിറ്റി എന്നീ വേരിയന്റുകളിലും ലഭ്യമാകും. രണ്ട് ഇന്റീരിയർ കളർ ഓപ്ഷനുകളും, രണ്ട് (എഫ്.ഡബ്ല്യു.ഡി, എ.ഡബ്ല്യു.ഡി) ഡ്രൈവ് ട്രെയിൻ ഓപ്ഷനുകളും കാറിനുണ്ട്.