വാഹന വിപണിയിൽ വിലയിളവിന്റെ കാലം
വിലകുറച്ച് ഹോണ്ടയും കിയയും
കൊച്ചി: ഹോണ്ട മോട്ടോറും കിയയും വാഹന വില കുറച്ചു. കിയ ഇന്ത്യയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.25 ലക്ഷം രൂപ വരെ പ്രത്യേക ഇളവുകൾ ഈമാസം 22 വരെ നൽകും. കിയ സെൽറ്റോസ് 2,25,000, കിയ കാരൻസ് ക്ലാവിസ്: 1,25,650, കിയ കാരൻസ്: 1,20,500 രൂപ വരെ ഇളവുകൾ ലഭിക്കും. 58,000 രൂപ വരെ പ്രീ ജി.എസ്.ടി ആനുകൂല്യങ്ങളും 1.67 ലക്ഷം രൂപ വരെ ഉത്സവകാല വാഗ്ദാനവുമാണ്.
ജി.എസ്.ടി പരിഷ്കരണത്തിന്റെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പ്രഖ്യാപിച്ചു. സ്കൂട്ടറുകളും 350 സി.സി വരെയുള്ള മോട്ടോർ സൈക്കിളുകളും ഉൾപ്പെടും.
ആനുകൂല്യങ്ങൾ (ഡൽഹി വില)
മോഡൽ, രൂപ
ആക്ടിവ 110 7,874
ഡിയോ 110 7,157
ആക്ടിവ 125 8,259
ഡിയോ 125 8,042
ഷൈൻ 100 5,672
ഷൈൻ 100 ഡിഎക്സ് 6,256
ലിവോ 110 7,165
ഷൈൻ 125 7,443
എസ്.പി 125 8,447
സിബി 125 ഹോർണറ്റ് 9,229
യൂണികോൺ 9,948
എസ്.പി 160 10,635
ഹോർണറ്റ് 2.0 13,026
എൻഎക്സ് 200 13,978
സിബി 350 ഹൈനസ് 18,598
സിബി 350ആർഎസ് 18,857
സിബി 350 18,887
വില കുറച്ച് ടൊയോട്ട കിർലോസ്കർ
കൊച്ചി: ജി.എസ്.ടിയിലെ ഇളവിന്റെ സാഹചര്യത്തിൽ ടൊയോട്ട കിർലോസ്കർ വിവിധ കാർ മോഡലുകളുടെ വില കുറച്ചു. പുതിയ വില സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിലാകും. ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഈ ഇളവുകൾ വാഹന മേഖലയിലെ മൊത്തത്തിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തിയെന്ന് സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ് ആൻഡ് പ്രോഫിറ്റ് എൻഹാൻസ്മെന്റ് വൈസ് പ്രസിഡന്റ് വരീന്ദർ വാദ്ധ്വ പറഞ്ഞു. ഉത്സവ കാലയളവിലെ ഈ നടപടി ബിസിനസിന് ആവേശം പകരുമെന്നും ഉപഭോക്താക്കളുടെ ആവശ്യകത വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൊയോട്ട വാഹനങ്ങളുടെ വിലക്കുറവ് ഗ്ലാൻസ -85,300 രൂപ ടെയ്സർ- 1,11,100 രൂപ റുമിയോൺ- 48,700 രൂപ ഹൈറൈഡർ- 65,400 രൂപ ക്രിസ്റ്റ- 1,80,600 രൂപ ഹൈക്രോസ്- 1,15,800 രൂപ ഫോർച്യൂണർ- 3,49,000 രൂപ ലെജൻഡർ-3,34,000 രൂപ ഹൈലക്സ്- 2,52,700 രൂപ കാംറി- 1,01,800 രൂപ വെൽഫയർ- 2,78,000 രൂപ
വി.എഫ്മോഡലുകളുമായി വിൻഫാസ്റ്റ് ഇന്ത്യയിൽ
കൊച്ചി: വിൻഫാസ്റ്റ് പ്രീമിയം ഇലക്ട്രിക് എസ്.യു.വികളായ വി.എഫ് 6, വി.എഫ് 7 എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ നിർമ്മാണ കേന്ദ്രത്തിൽ അസംബിൾ ചെയ്ത ആദ്യ മോഡലുകളാണ് എത്തുന്നത്. 59.6 കെ.ഡബ്ല്യു.എച്ച് ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്ന മോഡൽ 25 മിനിറ്റിനുള്ളിൽ ഫാസ്റ്റ് ചാർജിംഗും എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ 468 കിലോമീറ്റർ വരെ റേഞ്ചും ഉറപ്പുനൽകുന്നു. 2,730 എം.എം വീൽബേസും 190 എം.എം ഗ്രൗണ്ട് ക്ലിയറൻസും ഇന്ത്യക്ക് അനുയോജ്യമാണ്. രണ്ട് ഇന്റീരിയർ ട്രിം നിറങ്ങളിലും എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും വി.എഫ് 6 പ്രീമിയം ലഭ്യമാകും.
സവിശേഷതകൾ 4.5 മീറ്ററിൽ കൂടുതൽ നീളവും 2,840 എം.എം വീൽബേസുമുള്ള എസ്.യു.വിയാണ് വി.എഫ് 7. രണ്ട് ബാറ്ററി പായ്ക്കുകളിലും എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി, സ്കൈ, സ്കൈ ഇൻഫിനിറ്റി എന്നീ വേരിയന്റുകളിലും ലഭ്യമാകും. രണ്ട് ഇന്റീരിയർ കളർ ഓപ്ഷനുകളും, രണ്ട് (എഫ്.ഡബ്ല്യു.ഡി, എ.ഡബ്ല്യു.ഡി) ഡ്രൈവ് ട്രെയിൻ ഓപ്ഷനുകളും കാറിനുണ്ട്.
അഞ്ച് ടൺ ഭാരശേഷിയുമായി ടാറ്റ എൽ.പി.ടി 812 ട്രക്ക്
കൊച്ചി: ടാറ്റ മോട്ടോഴ്സ് അഞ്ച് ടൺ ഭാരശേഷിയുള്ള നാലുടയർ ട്രക്ക് പുറത്തിറക്കി. എൽ.പിടി 812 എന്ന മോഡൽ നഗരങ്ങളിലെ ചരക്കുനീക്കത്തിൽ മാറ്റമുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എ.സി സൗകര്യമുള്ള എൽ.പി.ടി 812 കുറഞ്ഞ അറ്റകുറ്റപ്പണിയും ഉയർന്ന ഇന്ധനക്ഷമതയും നൽകുന്ന ഡീസൽ എൻജിനോടെയാണ് എത്തുന്നത്. 125 എച്ച്.പി കരുത്തും 360 എൻ.എം ടോർക്കും നൽകുന്ന ട്രക്ക്, 5 സ്പീഡ് ഗിയർ ബോക്സ്, ബൂസ്റ്റർ അസിസ്റ്റഡ് ക്ലച്ച്, ഹെവി ഡ്യൂട്ടി റേഡിയൽ ടയർ തുടങ്ങിയ സവിശേഷതകളിലൂടെ സുരക്ഷയും ഡ്രൈവിംഗ് സുഖവും ഉറപ്പാക്കുന്നു. എൽ.പി.ടി 812 ഉപഭോക്തൃ ലാഭക്ഷമതയിൽ പുതിയ അദ്ധ്യായം തുറക്കുമെന്ന് ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾസ് ട്രക്ക്സ് വിഭാഗം വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗൾ പറഞ്ഞു.
വാഗ്ധാനങ്ങൾ 3 വർഷം, 3 ലക്ഷം കിലോമീറ്റർ വാറന്റി, സർവീസ് ശൃംഖല, ഡിജിറ്റൽ ഫ്ലീറ്റ് എഡ്ജ് പ്ലാറ്റ്ഫോം എന്നിവ ലഭിക്കും
ജാവ, യെസ്ഡി ബൈക്കുകളുടെ വില കുറയും
കൊച്ചി :ക്ലാസിക് ലെജൻഡ്സ് ജാവ, യെസ്ഡി മോട്ടോർസൈക്കിളുകളുടെ വില ഗണ്യമായി കുറച്ചു. പ്രധാന മോഡലുകൾക്ക് രണ്ട് ലക്ഷം രൂപയിൽ താഴെയായിരിക്കും വില. 350 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ ജി.എസ്.ടി. നിരക്ക് 28ൽ നിന്ന് 18 ശതമാനമായി കുറഞ്ഞതോടെയാണ് വിലയിൽ വ്യത്യാസമുണ്ടാകുന്നത്. ജി.എസ്.ടിയിലെ ഇളവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായും കൈമാറുമെന്ന് കമ്പനി വ്യക്തമാക്കി. 293 സിസി, 334 സിസി എഞ്ചിനുകളുള്ള ഈ ബൈക്കുകൾക്ക് 4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റിയും ലഭിക്കും.
വില കുറച്ച് കാർ കമ്പനികൾ
കൊച്ചി: ലെക്സസ് ഇന്ത്യ എല്ലാ മോഡലുകളുടെയും വിലകുറച്ചു. പുതിയ വിലകൾ 22 ന് പ്രാബല്യത്തിലാകും. ഇ.എസ് 300എച്ച് (1,47,000 രൂപ വരെ), എൻ.എക്സ് 350എച്ച് (1,58,000 രൂപ വരെ), ആർ.എക്സ് 350 എച്ച് (2,10,000 രൂപ വരെ), ആർ.എക്സ് 500എച്ച് (2,58,000 രൂപ വരെ), എൽ.എം 350എച്ച് (5,77,000 രൂപ വരെ). എൽ.എക്സ് 500ഡി (20,80,000 രൂപ വരെ) എന്നിങ്ങനെയാണ് വിലക്കുറവ്. ജി.എസ്.ടി ഇളവിന്റെ നേട്ടം പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യൂച്ചി പറഞ്ഞു.