കൈനറ്റിക് ഡി.എക്‌സ് ഇലക്ട്രിക് തിരിച്ചെത്തുന്നു

Monday 15 September 2025 12:26 AM IST

കൊച്ചി: 1990 കളിലെ തരംഗമായ കൈനറ്റിക് പുതുക്കിയ പതിപ്പ് ഇലക്ട്രിക് കൈനറ്റിക് ഡി.എക്‌സ് പുറത്തിറക്കുന്നു. കൈനറ്റിക് എൻജിനീയറിംഗ് ലിമിറ്റഡും ഇലക്ട്രിക് വാഹന വിഭാഗമായ കൈനറ്റിക് ആൻഡ് വോൾട്‌സ് ലിമിറ്റഡും സഹകരിച്ചാണ് വിപണിയിലെത്തിക്കുന്നത്.

ശക്തമായ മെറ്റൽ ബോഡി, വിശാലമായ ഡിസൈൻ, 37 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, കൈനറ്റിക് അസിസ്റ്റ് സ്വിച്ച്, മൈ കിനി കമ്പാനിയൻ വോയ്‌സ് അലർട്ടുകൾ, വോയ്‌സ് നാവിഗേഷൻ തുടങ്ങിയ പുതുമകളോടെയാണ് ഡി.എക്‌സ്, ഡി.എക്‌സ് പ്ലസ് എന്നീ വേരിയന്റുകൾ വിപണിയിലെത്തുന്നത്. 35,000 യൂണിറ്റുകൾ മാത്രമുള്ള പരിമിതമായ എഡിഷനായാണ് വാഹനം എത്തുന്നത്. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ഡെലിവറി ഈമാസം 25 മുതൽ നടക്കും.

വില

ഡി.എക്‌സ് ഇവി ശ്രേണി 1,11,499 രൂപ മുതൽ

ഡി.എക്‌സ് പ്ലസ് ഇവി ശ്രേണി 1,17,499 രൂപ മുതൽ

നിറങ്ങൾ

ഡി.എക്‌സിൽ സിൽവർ, കറുപ്പ് നിറങ്ങളിലും, ഡി.എക്‌സ് പ്ലസ് റെഡ്, ബ്ലൂ, വൈറ്റ്, സിൽവർ, ബ്ലാക്ക് നിറങ്ങളിലും ലഭ്യമാണ്.

പ്രത്യേകതകൾ

37 ലിറ്റർ സ്റ്റോറേജ് സ്‌പേസുണ്ട്. ഒരു ഫുൾ ഹെൽമെറ്റും ഒരു ഹാഫ് ഹെൽമെറ്റും സൂക്ഷിക്കാനാകും. റേഞ്ച്എക്‌സ് നിർമിച്ച 2.6 കിലോ വാട്ട് ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററി 2500 മുതൽ 3500 വരെ ചാർജിംഗ് സൈക്കിൾ നൽകുന്നു. മോട്ടോർ പരമാവധി 90 കിലോമീറ്റർ വേഗതയാണ് നൽകുന്നത്. റേഞ്ച്, പവർ, ടർബോ എന്നീ മോഡലുകളിൽ കൈനറ്റിക് ലഭ്യമാകും. ബ്ലൂടൂത്ത്, മ്യൂസിക് വോയിസ് നാവിഗേഷൻ എന്നിവയും പുതിയ ഫീച്ചറുകളാണ്. 220 എംഎം ഫ്രണ്ട് ഡിസ്‌ക്, 130 എം.എം ബാക്ക് റിയർ ഡ്രം ബ്രേക്കുകളാണ് കൈനറ്റിക്കിലുള്ളത്.