അടൂരിലെ ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര
അടൂർ:അടൂർ നഗരത്തിലും വിവിധ പഞ്ചായത്തു പ്രദേശങ്ങളിലും നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും ആഘോഷങ്ങളും വർണാഭമായി അടൂർ ടൗൺ, മൂന്നാളം, പന്നിവിഴ എന്നിവിടങ്ങളിൽ നിന്നുള്ള ഉപശോഭായാത്രകൾ ഒത്തുചേർന്നായിരുന്നു അടൂർ നഗരത്തിലെ ശോഭായാത്ര നഗരം ചുറ്റി പാർത്ഥസാരഥി ക്ഷേത്രത്തിൽ സമാപിച്ചു .. ബാലഗോകുലം പെരിങ്ങനാട് മണ്ഡലത്തിന്റെ ശോഭായാത്രയിൽ .പെരിങ്ങനാട്, മേലൂട്, മിത്രപുരം , ചേന്നംപള്ളിൽ, മലമേക്കര, ചാല, കുന്നത്തൂക്കര എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ഉപശോഭയാത്രകൾ ചേന്നംപള്ളിൽ ക്ഷേത്ര മൈതാനിയിൽ സംഗമിച്ചു അവിടെ നിന്ന് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലേക്ക് മഹാശോഭയാത്രയായി എത്തിച്ചേർന്നു . ചൂരക്കോട് ശ്രീനാരായണ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവത്തിന്റെ ഭാഗമായി ശ്രീനാരായണ ബാലഗോകുലത്തിന്റെ ശോഭയാത്ര . ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ഇലങ്കത്തിൽ ക്ഷേത്രം വഴി കുറ്റിയിൽ ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നുമഹാശോഭയാത്രയായി ചൂരക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വഴി മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു .. ബാലഗോകുലം ഏഴംകുളം - അനന്തരാമപുരം മണ്ഡലങ്ങളുടെ വിവിധ പ്രദേശങ്ങളായ ഏഴംകുളം, അയോദ്ധ്യ നഗർ, നെടിയത്ത് പടി, ഉടയാൻമുറ്റം,പുതുമല, നെടുമൺ,മാംങ്കൂട്ടം- കുന്നിന്മേൽ,അറുകാലിക്കൽ , പറക്കോട്, കോട്ടമുകൾ, ടി ബി ജംഗ് ഷൻ,മുല്ലൂർ കുളങ്ങര, ചിരണിക്കൽ, മാണിക്യമല എന്നിവിടങ്ങളിൽ നിന്നുള്ള ഉപശോഭായാത്രകൾ പറക്കോട് ഇണ്ടളിയപ്പൻ ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി കെ പി റോഡ് ചുറ്റി ഏഴംകുളം ദേവീക്ഷേത്രത്തിൽ സമാപിച്ചു.ശേഷം കൃഷ്ണ വേഷധാരികൾ അണി നിരന്ന ഉറിയടിയും ഒപ്പം അവൽ പ്രസാദ വിതരണവും ക്ഷേത്ര സന്നിധിയിൽ നടന്നു . മഹാശോഭയാത്രയുടെ ഗോകുലധ്വജാരോഹണം ഏഴംകുളം ദേവിക്ഷേത്ര മേൽ ശാന്തി രഞ്ജിത്ത് നാരായണ ഭട്ടതിരിപ്പാടും ശ്രീകൃഷ്ണ വിഗ്രഹത്തിന് ഹാരാർപ്പണം പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്ര മേൽശാന്തി രഞ്ജിത് ശർമ്മയും നിർവഹിച്ചു . ആലുംമൂട് ശ്രീമഹാദേവ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തെങ്ങമത്തും ആദിപരാശക്തി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തുവയൂർ തെക്കും ശ്രീദുർഗാ ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിൽ വടക്കടത്തുകാവിലും ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്രയും മറ്റു ആഘോഷപരിപാടികളും നടന്നു