മെഗാ ക്വിസ് മത്സരം

Monday 15 September 2025 12:49 AM IST

കോന്നി: കെ പി എസ് ടി എ അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരങ്ങളുടെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഡി.രഞ്‌ജിനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി ഡാനിയൽ സമ്മാനദാനം നടത്തി. സെക്രട്ടറി ടോമിൻ പടിയറ, ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, ജെമി ചെറിയാൻ,സ്മിത ബേബി, മിലൻ ജോൺസൻ എന്നിവർ പ്രസംഗിച്ചു.

വിജയികൾ: എൽ.പി - നവമി എ.ശിവാനി (ജി എൽ പി എസ്, കലഞ്ഞൂർ), പി.എസ് സൂര്യനാഥ് (ജി എൽ പി എസ്, കോന്നി) യു.പി - എസ്.ദേവേന്ദു (ഗവ.മോഡൽ എച്ച് എസ് എസ്, കലഞ്ഞൂർ), ജ്യൂവൽ മേരി ജോർജ് (ജി എച്ച് എസ് എസ്, കോന്നി) എച്ച്.എസ് - ദേവനന്ദന (ഗവൺമെന്റ് മോഡൽ എച്ച് എസ് എസ്, കലഞ്ഞൂർ), എം.എസ്.അനുപ്രിയ, (ജി എച്ച് എസ് എസ്, മാങ്കോട്) എച്ച് എസ് എസ് - വി. നിരഞ്ജൻ, അർജുൻ എസ് കുമാർ (ഇരുവരും ഗവ.മോഡൽ എച്ച് എസ് എസ്, കലഞ്ഞൂർ).