ലീഗൽ കൗൺസിലർ
Monday 15 September 2025 1:58 AM IST
പാലക്കാട്: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വിശ്വാസ് എന്ന സന്നദ്ധ സംഘടനയ്ക്ക് കീഴിൽ ചിറ്റൂരിൽ പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡിംഗ് സെന്ററിൽ ലീഗൽ കൗൺസിലറെ നിയമിക്കുന്നു. എൽ.എൽ.ബി ബിരുദധാരികളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായ പരിധി 55 വയസ്. അപേക്ഷ ഫോറം പാലക്കാട് വിശ്വാസിന്റെ ഓഫീസിലും 9400933444, 9971048234 എന്നീ വാട്സാപ്പ് നമ്പറുകളിലൂടെയും ലഭിക്കും. അപേക്ഷകൾ സെക്രട്ടറി, വിശ്വാസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് 678001 എന്ന വിലാസത്തിൽ 30ന് വൈകീട്ട് നാലിനകം സമർപ്പിക്കണം.