സ്ഥിരം കുറ്റവാളി പിടിയിൽ

Monday 15 September 2025 12:36 AM IST

കൊ​ല്ലം: വീ​ട്ടിൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വാ​വി​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തിൽ നി​ര​വ​ധി കേ​സു​ക​ളിലെ പ്ര​തി​ പി​ടി​യിൽ. ത​ഴു​ത്ത​ല കാ​വു​വി​ള വി​ള​യിൽ പു​ത്തൻ​വീ​ട്ടിൽ നി​ഷാ​ദാണ് (32, പൊ​ട്ടാ​സ്) കൊ​ട്ടി​യം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പ​തി​നെ​ട്ടോ​ളം ക്രി​മി​നൽ കേ​സു​ക​ളിൽ പ്ര​തി​യും കാ​പ്പാ ന​ട​പ​ടി​കൾ നേ​രി​ട്ട​യാ​ളു​മാ​ണ്. പ്ര​തി​യെ കു​റി​ച്ചു​ള്ള വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത് പു​തു​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് വീ​ട് ക​യ​റി ആ​ക്ര​മ​ണം. കൊ​ട്ടി​യം പൊ​ലീ​സ് ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നാണ് കേ​സ് ര​ജി​സ്റ്റർ ചെ​യ്തിരിക്കുന്നത്. കൊ​ട്ടി​യം പൊ​ലീ​സ് ഇൻ​സ്‌​പെ​ക്ടർ പ്ര​ദീ​പ്​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ മാ​രാ​യ നി​ഥിൻ ന​ളൻ, അ​നിൽ​കു​മാർ സി.പി.ഒ മാ​രാ​യ റ​ഫീ​ഖ്, വി​നോ​ദ് എ​ന്നി​വ​രും ഡാൻ​സാ​ഫ് അം​ഗ​ങ്ങ​ളും ചേർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.