അമൃതപുരിയിൽ ശ്രീകൃഷ്ണജയന്തി ആഘോഷം
Monday 15 September 2025 12:38 AM IST
അമൃതപുരി (കൊല്ലം): കൊല്ലം മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. പുലർച്ചെ 5ന് മഹാഗണപതിഹോമത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷത്തിൽ വിദേശികൾ ഉൾപ്പടെയുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ആഘോഷങ്ങളോടനുബന്ധിച്ച് ഗോപൂജ, വർണശബളമായ ഘോഷയാത്ര, ബാലഗോപാല പൂജ, ഉറിയടി, ഭജന, വിശ്വശാന്തി പ്രാർത്ഥന, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. രാത്രി പതിനൊന്നോടെ പ്രധാന ഹാളിൽ നടന്ന ബാലഗോപാല പൂജയ്ക്ക് ശേഷം അമ്മയുടെ ജന്മാഷ്ടമി സന്ദേശവും തുടർന്ന് പ്രസാദ വിതരണവും നടന്നു.