ഡി.കെ.ടി.എഫ് ജില്ലാ പ്രവർത്തകയോഗം
കൊല്ലം: ഇടത് ഭരണത്തിൽ കർഷകത്തൊഴിലാളി ക്ഷേമനിധി ഉൾപ്പടെയുള്ള എല്ലാ ക്ഷേമനിധി ബോർഡുകളും തകർച്ചയിലേയ്ക്ക് കൂപ്പുകുത്തിയെന്നും ആനുകൂല്യ വിതരണം ഭാഗികമായേ നടക്കുന്നുള്ളൂവെന്നും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ജില്ലാ പ്രവർത്തകയോഗം ആരോപിച്ചു. അതിവർഷാനുകൂല്യവും മറ്റും പൂർണമായും കൊടുത്തുതീർക്കാൻ നടപടി സ്വീകരിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. 30ന് മുമ്പ് എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവർത്തക കൺവെൻഷൻ നടത്താൻ തീരുമാനിച്ചു. ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഡി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ശിവാനന്ദൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ കല്ലിടുക്കിൽ ബഷീർ, പോരുവഴി ജലീൽ, ബിനു കോശി, വടക്കതിൽ നാസർ, സീതാഗോപാൽ, പത്മകുമാരി, ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.