എ​യിം​സ് ആ​ല​പ്പു​ഴ​യിൽ സ്ഥാ​പി​ക്ക​ണം

Monday 15 September 2025 12:44 AM IST

കൊല്ലം: കേ​ര​ള​ത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആ​ല​പ്പു​ഴ​യിൽ സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള ​കേ​ന്ദ്ര ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ആ​വർ​ത്തി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളിൽ ആ​ത്മാർ​ത്ഥ​ത​യു​ണ്ടെ​ങ്കിൽ എ​യിം​സ് ആ​ല​പ്പു​ഴ​യിൽ സ്ഥാ​പി​ക്കാൻ കേ​ന്ദ്ര​സർ​ക്കാർ ത​യ്യാ​റാ​ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ് എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന് പു​തു​താ​യി എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​ള്ള​ത് നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. നേ​ര​ത്തെ കേ​ന്ദ്ര​സർ​ക്കാർ പു​തു​താ​യി 22 എ​യിം​സു​കൾ​ക്ക് അം​ഗീ​കാ​രം നൽ​കി​യി​രു​ന്നെ​ങ്കി​ലും അ​പ്പോ​ഴും കേ​ന്ദ്രം കേ​ര​ള​ത്തെ ത​ഴ​ഞ്ഞു. കേ​ര​ള​ത്തി​ലെ എം​.പി​മാർ വി​ഷ​യ​ത്തിൽ തു​ടർ​ച്ച​യാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്കും നി​വേ​ദ​ന​ങ്ങൾ നൽ​കി​യി​രുന്നെ​ങ്കി​ലും യാ​തൊ​രു പ​രി​ഗ​ണ​ന​യും ല​ഭി​ച്ചില്ല. ക​ഴി​ഞ്ഞ സ​ഭാ സ​മ്മേ​ള​ന കാ​ല​യ​ള​വി​ലും വി​ഷ​യം പാർ​ല​മെന്റി​ന്റെ ശ്ര​ദ്ധ​യിൽ കൊ​ണ്ടു​വ​ന്നി​രു​ന്ന​താ​യും എം.​പി പ​റ​ഞ്ഞു.