ജില്ലാ പഞ്ചായത്തിന്റെ കല്ലുവാതുക്കൽ കബഡി അക്കാഡമിയും പൂട്ടി
കൊല്ലം: മുക്കാൽ കോടി രൂപ ചെലവഴിച്ച് നാലര വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കലിൽ ആരംഭിച്ച കബഡി അക്കാഡമിയുടെ പ്രവർത്തനം സ്തംഭിച്ചു. അക്കാഡമി ഇന്ന് തുറക്കും നാളെ തുറക്കുമെന്ന പ്രതീക്ഷയിൽ കബഡി പ്രേമികളായ വിദ്യാർത്ഥികൾ ഓരോ ദിവസവും അക്കാഡമിക്ക് മുന്നിലെത്തി മടങ്ങുകയാണ്.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ളാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് കബഡി പരിശീലനം നൽകാനാണ് കബഡി അക്കാഡമി ആരംഭിച്ചത്. പാരിപ്പള്ളി, കല്ലുവാതുക്കൽ, ചാത്തന്നൂർ, പരവൂർ പ്രദേശങ്ങളിൽ നിന്ന് നിരവധി സംസ്ഥാന, ദേശീയ കബഡി താരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
സ്പോർട്സ് ക്വാട്ടയിൽ ഇവരിൽ പലർക്കും കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയും ലഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക സ്കൂളുകളിലും കബഡി ടീമുകളുമുണ്ട്. പാരിപ്പള്ളി കേന്ദ്രമാക്കി ഇടയ്ക്കിടെ ദേശീയ, സംസ്ഥാന കബഡി ടൂർണമെന്റുകളും നടക്കുന്നുണ്ട്. കബഡിയോട് പ്രത്യേക അഭിനിവേശം ഈ പ്രദേശത്തുള്ളവർക്ക് ഉള്ളതുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കലിൽ കബഡി അക്കാഡമി ആരംഭിച്ചത്.
പരിശീലനത്തിന് കുട്ടികളില്ലെന്ന്
പരിശീലനത്തിന് ആളില്ലെന്ന പേരിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്
അദ്ധ്യയനവർഷാരംഭത്തിൽ സ്കൂളുകളിൽ അറിയിപ്പ് നൽകിയാണ് തിരഞ്ഞെടുത്തിരുന്നത്
ഭക്ഷണത്തിനായി ദിവസവും 40 രൂപ വീതം നൽകിയിരുന്നു
പരിശീലകനും നിശ്ചിത തുക അലവൻസ്
കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിനോട് ചേർന്ന് പ്രത്യേക ഷെഡ് നിർമ്മിച്ചാണ് അക്കാഡമി സജ്ജമാക്കിയത്
പരിശീലനത്തിന് സിന്തറ്റിക് മാറ്റ് അടക്കമുള്ളവ ഒരുക്കിയിരുന്നു
ദേശീയ, സംസ്ഥാന ടീമുകളിലേക്കും വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
ആരംഭിച്ചത്
4.5 വർഷം മുമ്പ്
ചെലവാക്കിയത്
₹ 75 ലക്ഷം
സംസ്ഥാനത്ത് ഒരു തദ്ദേശ സ്ഥാപനം ആദ്യമായി ആരംഭിച്ച കബഡി അക്കാഡമിയായിരുന്നു കല്ലുവാതുക്കലേത്. അക്കാഡമിയോട് ചേർന്ന് ഹോസ്റ്റൽ സൗകര്യം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിശീലനത്തിന് കുട്ടികളില്ലെന്ന പേരിൽ അടച്ചുപൂട്ടുകയായിരുന്നു.
വിദ്യാർത്ഥികൾ